ആലിഖ് പെരെസ് എന്ന സ്ത്രീയാണ് മകന് വേണ്ടി ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തത്. ഫ്രൈ ചെയ്ത ടവൽ ആണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആദ്യ കാഴ്ച്ചയിൽ ഫ്രൈഡ് ചിക്കൻ ആണെന്ന് തന്നെയാണ് തോന്നുക. ഫ്രൈഡ് ചിക്കന്റെ രൂപത്തതിൽ തന്നെയായിരുന്നു ഇത് ഉണ്ടായിരുന്നത്.
കടിച്ചു നോക്കിയപ്പോഴാണ് ചിക്കൻ അല്ലെന്ന് മനസ്സിലായത്. തുടർന്ന് നോക്കിയപ്പോഴാണ് ടവലാണ് ഉള്ളിലുള്ളതെന്ന് മനസ്സിലായത്. ടവൽ മാവിൽ മുക്കി ഫ്രൈ ചെയ്ത നിലയിലായിരുന്നു. ആലിഖ് പങ്കുവെച്ച ഫോട്ടോയും വീഡിയോയും ഇതിനകം വൈറലാണ്.
advertisement
ഇതിനകം 2.6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. 87,000 ൽ അധികം പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലെ പ്രമുഖമായ ജൂബിലി ഫുഡ്സിൽ നിന്നായിരുന്നു ഫുഡ് ഓർഡർ ചെയ്തത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി സ്ഥാപനവും രംഗത്തെത്തി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് പറ്റിയ അബദ്ധമാണിതെന്നും വിശദീകരണത്തിൽ പറയുന്നു.
മറ്റൊരു സംഭവത്തിൽ, 45 വർഷമായി സസ്യഹാരം കഴിക്കുന്ന യുവതിക്ക് മാംസാഹാരം മാറി നൽകിയിരിക്കുകയാണ് പ്രമുഖ ഭക്ഷ്യ ശൃംഖലയായ മാക്ഡൊണാൾഡിന്റെ ബ്രിട്ടനിലുള്ള ഒരു ഔട്ട്ലെറ്റ്. മാംസാഹാരം കഴിച്ചതിന് പിന്നാലെ യുവതി ചർദ്ദിക്കുകയും ചെയ്തു. ലൂയിസ് ഡേവി എന്ന 50 വയസുകാരിക്കാണ് മോശം അനുഭവം ഉണ്ടായത്. 11 കാരിയായ മകളുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് മക്ഡോണാൾഡ് റസ്റ്റോറന്റിൽ കയറി ഇവർ വെജിറ്റബിൾ ഡിലക്സ് ബർഗർ ഓർഡർ ചെയ്തത്.
You may also like:45 വർഷം സസ്യാഹാരം മാത്രം കഴിച്ച സ്ത്രീ ചിക്കൻ ബർഗർ കഴിച്ചു; പിന്നീട് സംഭവിച്ചത്
എന്നാൽ ചിക്കൻ അടങ്ങിയ ബർഗറാണ് ഇവർക്ക് നൽകിയത്. ബർഗർ വായിൽ വച്ചതിന് പിന്നാലെ തനിക്ക് നൽകിയിരിക്കുന്നത് വെജിറ്റബിൽ ബർഗറല്ലെന്ന് യുവതിക്ക് ബോധ്യപ്പെട്ടു. സാധാരണ ഗതിയിൽ രണ്ട് റെഡ് പെപ്പറും പെസ്റ്റോ വെജി ഗോജോൺസുമാണ് വെജിറ്റബിൽ ബർഗറിൽ ഉണ്ടാകേണ്ടത്. എന്നാൽ തനിക്ക് ലഭിച്ച ബർഗറിൽ ചിക്കാനണ് ഉള്ളത് എന്നറിഞ്ഞ ലൂയിസ് ഞെട്ടിപ്പോയി. 45 വർഷമായി സസ്യാഹാരം മാത്രം കഴിക്കുന്ന ലൂയിസ് ഇതോടെ ഛർദ്ദിക്കുകയും ചെയ്തു.
“ബർഗറിന്റെ ഒരു ഭാഗം കടിച്ചപ്പോൾ തന്നെ രുചി വ്യത്യാസം അനുഭവപ്പെട്ടു. പിന്നീട് ബർഗർ പരിശോധിച്ചപ്പോൾ ചിക്കനാണെന്ന് ബോധ്യപ്പെട്ടു. കാലങ്ങളായി മാംസം കഴിക്കാത്തത് കൊണ്ട് തന്നെ സംഭവം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ റസ്റ്റോറൻ്റിലെ ശുചിമുറിയിൽ കയറി പോയി ചർദ്ദിക്കുകയായിരുന്നു. ചിക്കൻ വായിൽ വച്ചു എന്നല്ലാതെ ഭക്ഷിച്ചിരുന്നില്ല” ലൂയിസ് ഡേവി പറഞ്ഞു.
സംഭവത്തിന് ശേഷം 12 മണിക്കൂറോളം തനിക്ക് ഭക്ഷണം ഒന്നും കഴിക്കാൻ കഴിഞ്ഞില്ലന്നും യുവതി പറയുന്നു. മാംസത്തിന്റെ മണം പോലും ഇഷ്ടപ്പെടാത്ത ആളാണ് താൻ. തൊട്ടടുത്ത ദിവസം പൈനാപ്പിളും മറ്റു പഴങ്ങളും കഴിച്ചാണ് പതിയെ മാംസാഹാരം കഴിച്ചതിനെ തുടർന്നുണ്ടായ വല്ലായ്മയിൽ നിന്നും മോചിതയായതെന്നും ലൂയിസ് ഡേവി പറഞ്ഞു.