TRENDING:

യുവതി വിവാഹനിശ്ചയ മോതിരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; പക്ഷേ ഫോട്ടോയിൽ ആളുകൾ കണ്ടത് മറ്റൊന്ന്

Last Updated:

ഫോട്ടോ കണ്ടവരിൽ ഭൂരിഭാഗം പേരുടേയും ശ്രദ്ധ പോയത് വിരലിലെ മോതിരത്തിൽ അല്ലെന്ന് മാത്രം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യൽമീഡിയയിൽ ഒരു ചിത്രമോ വീഡിയോയോ വൈറലാകാൻ സെക്കന്റുകൾ മാത്രം മതി. ചിത്രം പങ്കുവെച്ചയാൾ ഒട്ടും പ്രതീക്ഷിക്കാത്ത കാരണങ്ങൾകൊണ്ടായിരിക്കും പലപ്പോഴും വൈറലാകുന്നതും. ഇത്തരം നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. സമാനമായ അനുഭവമാണ് റെഡ്ഡിറ്റിൽ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ യുവതിക്കും ഉണ്ടായിരിക്കുന്നത്.
The post shared on Reddit went viral from there.
The post shared on Reddit went viral from there.
advertisement

വിവാഹനിശ്ചയ മോതിരമാണ് സന്തോഷത്തോടെ യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. എന്നാൽ ഫോട്ടോ കണ്ടവരിൽ ഭൂരിഭാഗം പേരുടേയും ശ്രദ്ധ പോയത് വിരലിലെ മോതിരത്തിൽ അല്ലെന്ന് മാത്രം. ഫോട്ടോയിൽ ഇങ്ങനെയൊരു അമളിയിരിക്കുന്ന കാര്യം യുവതിയും ശ്രദ്ധിച്ചില്ല.

ഡെയ്ലി സ്റ്റാർ ആണ് ഇതുസംബന്ധിച്ച വാർത്ത നൽകിയിരിക്കുന്നത്. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വാർത്തയിൽ നൽകിയിട്ടില്ല. റെഡിറ്റിൽ വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമന്റുകൾ നൽകുന്നത് എന്നാണ് വാർത്തയിൽ പറയുന്നത്. കമന്റുകൾ കണ്ട് യുവതിയും പ്രകോപിതയായി.

advertisement

ഭാവി വരൻ അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രമാണ് യുവതി പങ്കുവെച്ചത്. തന്റെ സ്വപ്നങ്ങളുടെ വ്യാപാരി എന്ന കുറിപ്പോടെയായിരുന്നു മനോഹരമായ വിവാഹനിശ്ചയ മോതിരം പങ്കുവെച്ചത്. മോതിരത്തിന്റെ ഭംഗിയും ഒപ്പം ആളുകളുടെ അഭിനന്ദനവും പ്രതീക്ഷിച്ച യുവതിക്ക് ലഭിച്ചതാകട്ടെ പരിഹാസവും.

ചിത്രം വൈറലാകാനുള്ള കാരണക്കാരനായതാകട്ടെ, യുവതിയുടെ ഭാവിവരനും. മനോഹരമായ വജ്രമോതിരം സമ്മാനിച്ച യുവാവും ഈ ഫോട്ടോയിൽ ഇടംപിടിച്ചിരുന്നു. അതാകട്ടെ ആരും പ്രതീക്ഷിക്കാത്ത തരത്തിലും. മോതിരം കാണിച്ച് കൈ ഉയർത്തിപ്പിടിച്ച് എടുത്ത ചിത്രത്തിൽ അൽപം മാറി മൂത്രമൊഴിക്കുന്ന ഭാവി വരനും ഉൾപ്പെട്ടിരുന്നു. ഇതാണ് ഫോട്ടോ കണ്ട ആളുകൾ മുഴുവൻ ശ്രദ്ധിച്ചത്. ഫോട്ടോ അപ് ലോഡ് ചെയ്ത യുവതിയാകട്ടെ ഇങ്ങനെയൊരു 'അപകടം' ഒളിഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധിച്ചതുമില്ല.

advertisement

Also Read-'24 കാരറ്റ് മധുരമുള്ള ബേക്കറി': കിലോയ്ക്ക് 9000 രൂപ വരെ വിലയുള്ള പലഹാരങ്ങള്‍ ഇവിടെ കിട്ടും

ചിത്രത്തിന് ഒരാൾ നൽകിയിരിക്കുന്ന കമന്റ് ഇങ്ങനെയാണ്, ആദ്യം കരുതിയത് ഫോട്ടോയിൽ യുവാവ് മീൻ പിടിക്കുകയാണെന്നാണ്. ചിത്രം കണ്ടതോടെ ടോയ്ലറ്റിൽ പോകാൻ തോന്നിയെന്നായിരുന്നു അൽപം കൂടി കടുപ്പിച്ച് മറ്റൊരാളുടെ പരിഹാസം. നിർഭാഗ്യമെന്ന് പറയട്ടെ, ആരും തന്നെ യുവതിയുടെ വിരലിലെ മോതിരത്തെ കുറിച്ച് ഒന്നും പറഞ്ഞതുമില്ല.

ഇതോടെ യുവതിയും പ്രകോപിതയായി. ഭാവി ഭർത്താവ് കാരണം തന്റെ വിവാഹനിശ്ചയ മോതിരത്തിന്റെ വില നഷ്ടമായെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഈ പ്രതികരണവും പിന്നീട് വൈറലായി.

advertisement

സെക്കന്റ് ഹാൻഡ് ഫ്രിഡ്ജിനുളളിൽ ലക്ഷക്കണക്കിന് രൂപ; യഥാർത്ഥ ഉടമയെ തേടി പോലീസ്

ദക്ഷിണ കൊറിയക്കാരനായ ഒരാള്‍ സെക്കണ്ട് ഹാൻഡായി വാങ്ങിയ റഫ്രിജറേറ്ററിന് കീഴില്‍ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയ ഞെട്ടലിലാണ്. ജേജു ദ്വീപിലെ ഒരു താമസ്സക്കാരനാണ് ഈ അപ്രതീക്ഷിത അനുഭവം ഉണ്ടായിരിക്കുന്നത്. കൊറിയന്‍ വിനിമയ നാണ്യമായ, 50,000 വോണിന്റെ (ഏകദേശം 3200 രൂപ) കെട്ടുകളായാണ് പണം കിംചി റഫ്രിജറേറ്ററിന് താഴെ നിന്ന് ലഭിച്ചത്. ഇവ സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റുകളില്‍ പൊതിഞ്ഞ് ഫ്രിഡ്ജിനടിയില്‍ ടേപ്പ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ മൊത്തം 110,000,000 വോണ്‍ ആണ് ഇയാള്‍ക്ക് ലഭിച്ചത്, അതായത് ഏകദേശം 69,60,800 രൂപ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ, ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് പണം കണ്ടെത്തിയ ഫ്രിഡ്ജ്, ഓണ്‍ലൈനില്‍ പട്ടികപ്പെടുത്തിയ വില്‍പ്പനക്കാരനെ തിരയുകയാണ്. കൂടാതെ ഫ്രിഡ്ജ് ഇയ്യാള്‍ക്ക് എത്തിച്ച് കൊടുത്ത ആളുകളുടെ പങ്കും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവതി വിവാഹനിശ്ചയ മോതിരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; പക്ഷേ ഫോട്ടോയിൽ ആളുകൾ കണ്ടത് മറ്റൊന്ന്
Open in App
Home
Video
Impact Shorts
Web Stories