നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • '24 കാരറ്റ് മധുരമുള്ള ബേക്കറി': കിലോയ്ക്ക് 9000 രൂപ വരെ വിലയുള്ള പലഹാരങ്ങള്‍ ഇവിടെ കിട്ടും

  '24 കാരറ്റ് മധുരമുള്ള ബേക്കറി': കിലോയ്ക്ക് 9000 രൂപ വരെ വിലയുള്ള പലഹാരങ്ങള്‍ ഇവിടെ കിട്ടും

  ഒരു കിലോ സ്വര്‍ണ മധുരപലഹാരങ്ങളുടെ വില ഒമ്പതിനായിരം രൂപയാണ്

  ഒരു കിലോ സ്വര്‍ണ മധുരപലഹാരങ്ങളുടെ വില ഒമ്പതിനായിരം രൂപയാണ്

  ഒരു കിലോ സ്വര്‍ണ മധുരപലഹാരങ്ങളുടെ വില ഒമ്പതിനായിരം രൂപയാണ്

  • Share this:
   രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സഹോദരങ്ങളും സഹോദരസ്ഥാനീയരും മധുര പലഹാരങ്ങള്‍ സമ്മാനമായി നല്‍കുന്നത് പതിവാണ്. വ്യത്യസ്ത രുചികളിലൂടെ ഉണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ക്ക് ഈ സമയങ്ങളില്‍ നല്ല വില്‍പനയുമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ, വളരെ 'വിലയേറിയ' രുചിയില്‍ മധുരപലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഷോപ്പ് ഗുജറാത്തിലെ സൂറത്തിലുണ്ട്. തനി സ്വര്‍ണ്ണം ചേര്‍ത്ത മധുര പലഹാരങ്ങളാണ് ഇവിടെ വില്‍പനയ്ക്കുള്ളത്. സൂറത്തില്‍ വളരെ സാധാരണമായ ഒന്നാണ് ഈ സ്വര്‍ണ്ണ മധുര പലഹാരം.

   രക്ഷാബന്ധന്‍ അടുത്തതിനാല്‍ വരും ദിവസങ്ങളില്‍ മധുരപലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത് കണക്കിലെടുത്ത് പലതരത്തിലുള്ള പുതിയ മധുരപലഹാരങ്ങളാണ് കടയുടമകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് സൂറത്തിലെ ഒരു കടയിലുണ്ടാക്കിയ പ്രത്യേക സ്വര്‍ണ്ണ ഫോയിലുള്ള മധുരപലഹാരങ്ങളാണ്. സൂറത്തിലെ ഘോഡാഡോഡ് റോഡ് പ്രദേശത്താണ് ഈ '24 കാരറ്റ് മധുരമുള്ള കട' സ്ഥിതിചെയ്യുന്നത്.

   ‘ഗോള്‍ഡ് സ്വീറ്റ്‌സ്’ എന്നറിയപ്പെടുന്ന ഈ പലഹാരത്തിന് ഉത്സവ സീസണ്‍ അടുക്കുന്തോറും വില കുതിച്ചുയരുകയാണ്. ഈ കടയില്‍ സ്വര്‍ണ്ണപ്പണികളോട് കൂടിയ മധുരപലഹാരങ്ങളും വില്‍ക്കുന്നുണ്ട്. ഈ പലഹാരങ്ങളുടെ വില പക്ഷെ ഞെട്ടിക്കുന്നതാണ്. ഒരു കിലോ സ്വര്‍ണ മധുരപലഹാരങ്ങളുടെ വില ഒമ്പതിനായിരം രൂപയാണ്.   മുന്‍വര്‍ഷങ്ങളില്‍ മധുരപലഹാരങ്ങള്‍ വെള്ളി ഫോയില്‍ കൊണ്ട് പൂശിയിരുന്നു. ഇപ്പോള്‍ മധുരപലഹാരങ്ങളും, കാജു കത്രിയും (കശുവണ്ടിയും പാലും കൊണ്ട് നിര്‍മ്മിക്കുന്ന ഒരു ബര്‍ഫി) പൂര്‍ണ്ണമായും സ്വർണ്ണം പൂശിയതാണ്. സ്വര്‍ണ്ണ ഫോയില്‍ കൊണ്ട് പൂശിയ ഈ മധുരപലഹാരങ്ങളും കാജു കത്രിയും ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് കടയുടമ വിശ്വസിക്കുന്നത്.

   ഇവിടുത്തെ ഈ മധുരപലഹാരങ്ങള്‍ ചെലവേറിയതാണെങ്കിലും വിപണിയില്‍ പക്ഷേ ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം മികച്ചതാണെന്നാണ് കടയുടമ പറയുന്നത്. മാത്രമല്ല വരാനിരിക്കുന്ന രക്ഷാ ബന്ധന്‍ ഉത്സവത്തിനായി ചില ഉപഭോക്താക്കള്‍ ഏറ്റവും ചെലവേറിയ മധുരപലഹാരങ്ങളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   സൂറത്തില്‍ മാത്രമുള്ള ഒരേയൊരു മധുരപലഹാരമല്ലിത്. കിലോയ്ക്ക് 9000 രൂപ എന്ന അതിശയകരമായ വില കാരണം സൂറത്തിലെ ഈ മധുരപലഹാരത്തിന്റെ വീഡിയോ ഒറ്റരാത്രി കൊണ്ട് ഇന്ത്യ മുഴുവന്‍ ഉണർവ്വ് നൽകിയിട്ടുണ്ട്.

   ദക്ഷിണേന്ത്യയില്‍ ഇത്തരം പലഹാരങ്ങള്‍ക്ക് പേരുകേട്ട ഇടം ഹൈദരാബാദിലെ ചാര്‍മിനാറിലെ തെരുവുകളാണ്. ഇവിടുത്തെ സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കുന്ന ഇലകളില്‍ പൊതിഞ്ഞ് തരുന്ന മധുര പലഹാരങ്ങള്‍ പ്രസിദ്ധമാണ്.

   മധുര പലഹാരം പൊതിഞ്ഞ് തരുന്ന ഇലകള്‍ക്ക് 'വാര്‍ക്ക്' എന്നാണ് പറയുക. സ്വര്‍ണ/ വെള്ളി തകിടുകള്‍ ഒരു ഉറച്ച പ്രതലത്തില്‍ വച്ച് അടിച്ചടിച്ച് പതം വരുത്തി ഇല പോലെയാക്കി വരക്ക് ഒരുക്കുന്നത് നല്ലൊരു കാഴ്ചയാണ്.

   നൈസാമിന്റെ ഭരണകാലത്തിന്റെ അവസാന സമയങ്ങളിലായിരുന്നു ഹൈദരാബാദില്‍ വെള്ളി ചേര്‍ത്ത പലഹാരങ്ങള്‍ പ്രചരിച്ചത്. ആഡംബരത്തിന്റെ അടയാളമായിരുന്നു വെള്ളി ഇലകളില്‍ പൊതിഞ്ഞ മധുര പലഹാരങ്ങള്‍. പിന്നീട് ഈ പലഹാരങ്ങള്‍ സ്വര്‍ണ്ണത്തിലും പൊതിഞ്ഞ് നല്‍കി തുടങ്ങി.

   Summary: Taking benefit of the upcoming Raksha Bandhan, a sweet shop in Gujarat’s Surat is selling sweets worth rupees 9000 per kilogram
   Published by:user_57
   First published:
   )}