TRENDING:

ആസ്തി 654 കോടി രൂപ; ലോകത്തിലെ ഏറ്റവും ധനവാനായ നായയുടെ കഥ ഡോക്യുമെന്ററി

Last Updated:

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെടുന്ന ഗുന്തർ നാലാമൻ എന്ന നായയാണ് ആ ധനികന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിൽ ധനികരായ മനുഷ്യർ മാത്രമല്ല മൃഗങ്ങളുമുണ്ട്. അതിൽ ഏറ്റവും സമ്പന്നനായ നായയുടെ കഥയാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെടുന്ന ഗുന്തർ നാലാമൻ എന്ന നായ ആണ് ആ ധനികന്‍. ലോകപ്രശസ്ത ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ മഡോണയുടെ മുൻ ബംഗ്ലാവിന്റെ ഉടമസ്ഥൻ ഈ നായയാണ്.
advertisement

ചില ആളുകൾക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന ജീവിതശൈലിയാണ് ഗുന്തറിന്. മഡോണയുടെ ഉടമസ്ഥതയിലായിരുന്ന 29 മില്യൺ ഡോളറിന്റെ (237 കോടി രൂപ) ഒരു മാളികയിലാണ് ഗുന്തർ താമസിക്കുന്നത്. ഒരു ഡോക്യുമെന്ററിയായി ഗുന്തറിന്റെ കഥ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘ഗുന്തർ മില്യൺസ്’ എന്നാണ് ഈ ഡോക്യുമെന്ററിയുടെ പേര്.

‘‘നായയുടെ കഥ അതിശയിപ്പിക്കുന്നതായി തോന്നി’’ എന്ന് സംവിധായകൻ ഔറേലിയൻ ലെതുർഗി ഫോക്സ് ബിസിനസ്സിനോട് പറഞ്ഞു. “വർഷങ്ങളായി, ധാരാളം മാധ്യമങ്ങൾ ഗുന്തറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത അവസരമാണ് ലഭിച്ചത്. ഗുന്തറിൻറെ കഥ പൂർണ്ണമായി മനസിലാക്കി അത് ജനങ്ങളോട് പറയാൻ ഇതിന് മുമ്പ് മറ്റാർക്കും അവസരം ലഭിച്ചിട്ടില്ല“ എന്നും അദ്ദേഹം പറഞ്ഞു.

advertisement

Also Read-മെത്ത ഭക്ഷണമാക്കുന്ന യുവതി; രണ്ട് പതിറ്റാണ്ടിലേറെയായുള്ള വിചിത്ര ശീലം

80 മില്യൺ ഡോളർ (654 കോടി രൂപ) മൂല്യമുള്ള സമ്പത്ത് പ്രഭ്വി കാർലറ്റാ ലൈബെൻസ്റ്റീനിൽ നിന്ന് ഗുന്തറിന് പാരമ്പര്യമായി ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്ന് മുതൽ ആഡംബരപൂർണമായ ജീവിതമാണ് ഗുന്തർ നയിക്കുന്നത്.

ഗുന്തറിന് നിലവിൽ 400 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഗുന്തർ കോർപ്പറേഷന്റെ കീഴിലുള്ള ആസ്തികളിൽ ഒരു ജർമ്മൻ എസ്റ്റേറ്റ്, ഇറ്റലിയിലെ വില്ലകൾ, ബഹാമാസിലെ പ്രോപ്പർട്ടികൾ, സ്വകാര്യ ജെറ്റുകൾ, ഒരു ആഡംബര നൗക എന്നിവ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

advertisement

Also Read-നിരനിരയായി, പരസ്പരം തോളിൽ പിടിച്ച് നായ്ക്കളുടെ നടത്തം; പരിശീലകന് ലോക റെക്കോർഡ്

ഏറെക്കാലമായി ലോകത്തിലെ ഏറ്റവും ധനികനായ വളർത്തു മൃഗമാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ഈ നായ. ഓൾ എബൗട്ട് ക്യാറ്റ്സിന്റെ ലിസ്റ്റ് അനുസരിച്ച്, ഈ പട്ടികയിലെ രണ്ടാമനേക്കാൾ അഞ്ചിരട്ടി സമ്പന്നനാണ് ഗുന്തർ ആറാമൻ. 500 മില്യൺ ഡോളറിന്റെ മൂല്യമാണ് ഈ നായക്കുള്ളത്.

അന്തരിച്ച ജർമ്മൻ പ്രഭ്വി കാർലോട്ട ലീബൻസ്റ്റീന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു ഗുന്തർ മൂന്നാമൻ. 1992-ൽ പ്രഭ്വി മരിച്ചപ്പോൾ, ഗുന്തർ മൂന്നാമന്റെ പേരിൽ 80 മില്യൺ ഡോളറിന്റെ സമ്പത്ത് ഉണ്ടായിരുന്നു. പിന്നീട് പല നിക്ഷേപങ്ങളിലൂടെയും മറ്റും ആ സമ്പത്ത് വളർന്നു. ‌

advertisement

ലോകത്തിലെ ഏറ്റവും സമ്പന്നരായ വളർത്തു മൃ​ഗങ്ങളുടെ ലിസ്റ്റ് അടുത്തിടെയാണ് ക്യാറ്റ് ഫ്രണ്ട്ലി കമ്യൂണിറ്റിയായ ‘ഓൾ എബൗട്ട് ക്യാറ്റ്സ് പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം സ്റ്റാർ ആയ നള എന്ന പൂച്ചയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 100 മില്യൺ ഡോളറാണ് ഇവളുടെ സമ്പത്ത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആസ്തി 654 കോടി രൂപ; ലോകത്തിലെ ഏറ്റവും ധനവാനായ നായയുടെ കഥ ഡോക്യുമെന്ററി
Open in App
Home
Video
Impact Shorts
Web Stories