നിരനിരയായി, പരസ്പരം തോളിൽ പിടിച്ച് നായ്ക്കളുടെ നടത്തം; പരിശീലകന് ലോക റെക്കോർഡ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വുള്‍ഫ്ഗാങ്ങിന്റെ നായ്ക്കള്‍ കോംഗ ലൈനില്‍ നില്‍ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്
തന്റെ 14 വളര്‍ത്തുനായകളെ നിരനിരയായി ഒന്നിന് പുറകെ ഒന്നായി തോളിൽ പിടിച്ച് നടക്കാൻ പഠിപ്പിച്ച ജര്‍മ്മന്‍ പരിശീലകന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ആളുകള്‍ ഒന്നിനുപുറകെ ഒന്നായി അണിനിരന്ന് തോളിലോ അരയിലോ പിടിച്ച് നിന്ന് ചെയ്യുന്ന ഒരു തരം നൃത്തമാണ് കോംഗ ലൈന്‍. ജര്‍മ്മനിയിലെ സ്റ്റക്കന്‍ബ്രോക്കില്‍ നിന്നുള്ള വുള്‍ഫ്ഗാങ് ലോവന്‍ബര്‍ഗര്‍ എന്നയാളാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
റെക്കോര്‍ഡ് നേടുന്നതിനായി പരിശീലകന്‍ തന്റെ 14 നായ്ക്കളായ എമ്മ, ഫിലോ, ഫിന്‍, സൈമണ്‍, സൂസി, മായ, ഉള്‍ഫ്, സ്‌പെക്ക്, ബിബി, കാറ്റി, ജെന്നിഫര്‍, എല്‍വിസ്, ചാര്‍ലി, കാതി എന്നിവരെയാണ് നിരനിരയായി നടക്കാൻ പരിശീലിപ്പിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വുള്‍ഫ്ഗാങ്ങിന്റെ നായ്ക്കള്‍ കോംഗ ലൈനില്‍ നില്‍ക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
New record: Most dogs in a conga line – 14 by Wolfgang Lauenburger (Germany)
Wolfgang guided Emma, Filou, Fin, Simon, Susy, Maya, Ulf, Speck, Bibi, Katie, Jennifer, Elvis, Charly and Cathy in the long line 🐶 pic.twitter.com/AL6D3vGG5j
— Guinness World Records (@GWR) January 31, 2023
advertisement
വോള്‍ഫ്ഗാംഗ് തന്റെ ഏറ്റവും വലിയ നായകളിലൊന്നിനെ തന്റെ കൈയില്‍ പിടിക്കാന്‍ ക്ഷണിക്കുന്നതും തുടര്‍ന്ന് അവയെ പിന്‍കാലുകളില്‍ നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം ലൈനില്‍ നില്‍ക്കുന്നതിനായി വലിയ നായയുടെ മുതുകില്‍ പിടിക്കാന്‍ അടുത്ത നായയോട് പറയുന്നുമുണ്ട്. കോച്ചിന്റെ നിര്‍ദേശം അനുസരിച്ച് ഓരോരുത്തരായി വരിവരിയായി വന്ന് കോംഗ ലൈന്‍ രൂപപ്പെടുത്തുകയാണ്.
അവസാന നായ ലൈനില്‍ എത്തുന്നത് വരെ ഇന്‍സ്ട്രക്ടര്‍ ഇവരെ സഹായിക്കുന്നുണ്ട്. പിന്നീട് അവരെ പിടിച്ചുകൊണ്ട് കോച്ച് നടക്കുന്നതും വീഡിയോയില്‍ കാണാം. ‘പുതിയ റെക്കോര്‍ഡ്: ഏറ്റവും കൂടുതല്‍ നായ്ക്കള്‍ കോംഗ ലൈനില്‍ – വുള്‍ഫ്ഗാംഗ് ലോവന്‍ബര്‍ഗറിന്റെ 14 നായക്കള്‍ (ജര്‍മ്മനി)’ എന്ന തലക്കെട്ടോട് കൂടിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക പേജ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ കണ്ടത്.
advertisement
ഇതിന് മുമ്പ് വൂള്‍ഫ്ഗാങ്ങിന്റെ മകള്‍ അലക്‌സയും റെക്കോര്‍ഡ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് അലക്‌സ ഈ റെക്കോര്‍ഡ് നേടിയത്. അച്ഛനും-മകളും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ സഹായത്തോടെ ഒന്നിലധികം റെക്കോര്‍ഡുകള്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 02, 2023 8:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിരനിരയായി, പരസ്പരം തോളിൽ പിടിച്ച് നായ്ക്കളുടെ നടത്തം; പരിശീലകന് ലോക റെക്കോർഡ്