മെത്ത ഭക്ഷണമാക്കുന്ന യുവതി; രണ്ട് പതിറ്റാണ്ടിലേറെയായുള്ള വിചിത്ര ശീലം
- Published by:Vishnupriya S
- news18-malayalam
Last Updated:
5 വയസ്സുള്ളപ്പോൾ വീട്ടിലെ കാറിന്റെ സീറ്റുകളിൽ നിന്ന് സ്പോഞ്ചുകൾ എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ശീലം ആരംഭിച്ചത്
വിചിത്രമായ ശീലങ്ങളുള്ള ചില ആളുകളെ നമ്മളിൽ പലർക്കും പരിചയം ഉണ്ടാകും. ചിലർ പെയിന്റ്, ഗ്യാസോലിൻ, പശ എന്നിവയുടെ മണം ഇഷ്ടപ്പെടുന്നു. പേപ്പറും മറ്റും കീറുന്നശീലം ഉള്ളവരുമുണ്ട്. ഇത്തരം ശീലങ്ങൾ പൊതുവെ നിരുപദ്രവകരമാണ്, അത് ഒരാളുടെ ആരോഗ്യത്തിന് ഒരുതരത്തിലും ഭീഷണിയാകുന്നില്ല. എന്നിരുന്നാലും, ചില ശീലങ്ങൾ അതിര് വിടുമ്പോൾ കുഴപ്പങ്ങൾ ഉണ്ടാകുന്നു, അതിന് അടിമപ്പെടാനും ഇടയുണ്ട്. അത്തരത്തിലുള്ള വിചിത്രമായ ഒരു ശീലമാണ് ജെന്നിഫർ എന്ന സ്ത്രീയ്ക്കുള്ളത്.
അമേരിക്കകാരിയായ ജെന്നിഫറിന് മെത്തയും കാറുകളുടെ സീറ്റും കഴിക്കുന്നതാണ് ശീലം. അവരിപ്പോൾ അതിന് അടിമപ്പെട്ട നിലയിലാണ്. അമേരിക്കൻ കേബിൾ ടെലിവിഷൻ ചാനലായ ടിഎൽസിയുടെ ‘മൈ സ്‌ട്രേഞ്ച് അഡിക്ഷൻ’ എന്ന പ്രോഗ്രാമിൽ അതിഥിയായി വന്ന ജെന്നിഫർ മെത്തകൾ കഴിക്കുന്ന വിചിത്രമായ ശീലത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. രണ്ട് പതിറ്റാണ്ടുകളായി താൻ മെത്തകൾ കഴിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. 5 വയസ്സുള്ളപ്പോൾ അവരുടെ വീട്ടിലെ കാറിന്റെ സീറ്റുകളിൽ നിന്ന് സ്പോഞ്ചുകൾ എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ശീലം ആരംഭിച്ചത്, അന്ന് അത് മുഴുവൻ കഴിച്ചു തീർത്തു.
advertisement
ദിവസവും ഒരു ചതുരശ്രയടി മെത്ത കഴിക്കാൻ തനിക്ക് കഴിവുണ്ടെന്നും ജെന്നിഫർ അവകാശപ്പെട്ടു. ഒരു മെത്ത മുഴുവനായും കഴിച്ച് തീരുകയോ മെത്തയിൽ ദുർഗന്ധം വരികയോ ചെയ്യുമ്പോഴേ ജെന്നിഫർ മെത്ത കഴിക്കുന്നത് അവസാനിപ്പിക്കാറുള്ളു. ഒരു ദിവസം സ്വന്തം മെത്ത തിന്ന് തീർത്തതിന് ശേഷം അമ്മയുടെ മെത്തയിലെ സ്പോഞ്ചുകളും ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് ഭാഗങ്ങളും ചവച്ചരച്ച് തിന്നാൻ തുടങ്ങിയത് ജെന്നിഫർ ഓർമ്മിക്കുന്നു.
advertisement
”ഞാൻ നല്ല കാര്യങ്ങൾ ഇഷ്ടപ്പെടുന്നു. എനിക്ക് മെത്ത കഴിക്കാൻ ഇഷ്ടമാണ്, മറിച്ച് മയോണൈസ്, വെണ്ണ, തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനല്ല. ” ഷോയിൽ ജെന്നിഫർ വിശദീകരിച്ചു. ഇതുവരെ തനിക്ക് തന്റെ ഈ ശീലം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജെന്നിഫർ പറയുന്നു. എങ്കിലും, മെത്തകൾ കഴിച്ചതിന് ശേഷം തനിക്ക് ഗ്യാസിന്റെ പ്രശ്നം വരുന്നതായി അവർ സമ്മതിക്കുന്നു. മെത്ത കഴിച്ചതിന് ശേഷം ജെന്നിഫർ ടോയ്ലറ്റ് ഉപയോഗിക്കുന്നത് സ്ഥിരമായി ടോയ്‌ലറ്റ് പൈപ്പ് ബ്ലോക്ക് ആകാനും കാരണമാകുന്നുണ്ട്.
advertisement
ഇത് വീട്ടുകാർക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. എന്നാൽ ജെന്നിഫറിർ ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം സാധനങ്ങൾ കഴിക്കുന്ന ശീലം അവസാനിപ്പിച്ചില്ലെങ്കിൽ, അത് അവളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നും കരളിനും കുടലിനും അപകടം വരുത്തിവയ്ക്കുമെന്നും അത് അവളുടെ മരണത്തിലേക്ക് നയിക്കുമെന്നും ജെന്നിഫറിനെ പരിശോധിച്ച ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഇത് കേട്ട് അമ്പരന്ന ജെന്നിഫർ തന്റെ ശീലം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോളത്തെ റിപ്പോർട്ടുകൾ. ജെനിഫറിന്റെ വീട്ടുകാരും ആശങ്കയിലാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 02, 2023 10:16 PM IST