TRENDING:

വയസ് 43, രണ്ട് മക്കളുടെ അമ്മ; സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി തമിഴ്‌നാട് സ്വദേശി

Last Updated:

ഫുള്‍ബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ് നേടിയാണ് ഡോ. പ്രീതി മെഹര്‍ അമേരിക്കയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
43 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയും തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. പ്രീതി മെഹർ വൈകാതെ തന്നെ യുഎസിലേക്ക് പറക്കും. ഫുള്‍ബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ് നേടിയാണ് ഡോ. പ്രീതി മെഹര്‍ അമേരിക്കയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. സൗരോര്‍ജം കൂടുതല്‍ സുസ്ഥിരവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റുക എന്ന വിഷയത്തിലാണ് ഫെലോഷിപ് നേടിയിരിക്കുന്നത്.
Dr Preethi Meher
Dr Preethi Meher
advertisement

ഇത് സൗരോര്‍ജം കൂടുതല്‍ സുസ്ഥിരമാക്കുന്നതിനും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുമെന്നും അവര്‍ പറയുന്നു. നിലവില്‍ വാണിജ്യപരമായി ഉപയോഗിക്കുന്ന സോളാർ പ്ലാന്റുകളും പിവി സെല്ലുകളും സങ്കീര്‍ണവും വലുപ്പമേറിയതുമാണ്. എന്നാല്‍ മെഹര്‍ മുന്നോട്ട് വയ്ക്കുന്ന ഹൈബ്രിഡ് പെറോവ്‌സ്‌കൈറ്റ് കൂടുതല്‍ പ്രകൃതിദത്തവും എവിടെ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. പോറോവ്‌സ്‌കൈറ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സംയുക്തങ്ങളില്‍ ചില മാറ്റം വരുത്താനും മെഹര്‍ നിര്‍ദേശിക്കുന്നു. അവയിലെ ലെഡ് സംയുക്തം മാറ്റി പകരം സുസ്ഥിരമായതും പ്രകൃതിസൗഹൃദമായതുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും അവര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ ബാറ്ററികളില്‍ അബ്‌സോര്‍വറായി ഉപയോഗിക്കുന്നത് സിലിക്കോണ്‍ ആണ്.

advertisement

രണ്ട് ബോർഡ് പരീക്ഷകൾ, മാർക്കിലും പുതിയ നിയമങ്ങൾ: രാജ്യത്തെ വിദ്യാഭ്യാസ രം​ഗത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

ജെ-വണ്‍ വിസ ലഭിച്ച മെഹറിന് സ്റ്റൈപെന്‍ഡും ലഭിക്കും. ഫുള്‍ബ്രൈറ്റ് മാത്രമല്ല മെഹറിന് ലഭിച്ചിരിക്കുന്ന വിദേശ സ്‌കോളര്‍ഷിപ്പ്. പിഎച്ച്ഡി കാലഘട്ടത്തില്‍ 2010-ല്‍ അവര്‍ക്ക് എറാമസ് മുന്‍ഡസ് വില്‍പവര്‍ ഫോലോഷിപ്പും ലഭിച്ചിരുന്നു. ഇകോള്‍ സെന്‍ട്രെയിലെ പാരീസിലെ സിഎന്‍ആര്‍എസ് എസ്പിഎംഎസ് ലാബോറട്ടറിയില്‍ ഒന്‍പത് മാസം ഗവേഷണം നടത്താനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു.

‘എറാസ്മസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ ബെംഗളൂരുവിലെ ഐഐഎസിസിയില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എന്റെ പ്രൊപ്പോസല്‍ മികച്ചതാണെന്ന് അവര്‍ കണ്ടെത്തി. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ എന്റെ സ്ഥാപനവും പുതിയ സാങ്കേതികവിദ്യ പഠിക്കുന്നതിന് എന്നെ ഏറെ സഹായിച്ചു. എനിക്ക് ഫെലോഷിപ്പ് ലഭിക്കുന്നതിന് ആ സ്ഥാപനവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്’-മെഹർ ന്യൂസ് 18-നോട് പറഞ്ഞു.

advertisement

ജോലിക്ക് വേണ്ടെന്ന് ഇത്രയും മനോഹരമായി പറയാമോ? 24 കാരിക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

ആറ് മാസമായിരുന്നു ഫെലോഷിപ്പിന്റെ കാലാവധിയെങ്കിലും ആ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പ്രീതിക്ക് കഴിഞ്ഞില്ല. അതിനാല്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് സമയപരിധി നീട്ടി നല്‍കുകയും സ്റ്റൈപെന്‍ഡ് അനുവദിക്കുകയും ചെയ്തു-അവര്‍ പറഞ്ഞു.

അതേസമയം, ഫുള്‍ബ്രൈറ്റ്-കലാം സ്‌കോളര്‍ഷിപ്പ് നേടുന്നതിന് ഒരുപാട് നടപടിക്രമങ്ങള്‍ പ്രീതി പൂര്‍ത്തിയാക്കേണ്ടി വന്നു. യുഎസില്‍ ഫാക്കല്‍റ്റി അംഗമായി ചേരേണ്ടി വന്നു. ഇത് കൂടാതെ, ലാബോറട്ടറി കണ്ടെത്തുകയും പ്രൊപ്പോസല്‍ തയ്യാറാക്കല്‍, അത് സമര്‍പ്പിക്കല്‍, ഇന്റര്‍വ്യൂ എന്നിവയെല്ലാം അഭിമുഖീകരിക്കേണ്ടി വന്നു.

advertisement

നിന്റെ ചിന്തയല്ല, എന്റെ ചിന്ത എന്ന് തോന്നുന്നുണ്ടോ? എങ്കിൽ, വിട്ടോ ഐ.ഐ.ടി. മദ്രാസിലോട്ട്, ഗുണമുണ്ടാകും

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് കാലഘട്ടത്തിലാണ് പ്രീതി വിവാഹിതയാകുന്നതും രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതും.

വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, വിദ്യാസമ്പന്നരായ വീട്ടമ്മമാര്‍ക്കും പ്രചോദനം നല്‍കുന്നതാണ് പ്രീതിയുടെ ജീവിതം. അമ്മയായപ്പോള്‍ രണ്ട് തവണ ഞാന്‍ എന്റെ കരിയറിന് ഇടവേള നല്‍കി. കുടുംബത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. അതേസമയം, അവസരം ലഭിച്ചപ്പോള്‍ എന്റെ അക്കാദമിക് കാര്യങ്ങള്‍ക്കും ഞാന്‍ പ്രധാന്യം നല്‍കി, അവര്‍ പറഞ്ഞു.

advertisement

ചെന്നൈയിലെ വിമെന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഡോ. പ്രീതി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന എംഫില്ലും ബെംഗളൂരുവിലെ ഐഐഎസ്‌സിയിലെ മെറ്റീരിയല്‍സ് റിസേര്‍ച്ച് സെന്ററില്‍ നിന്ന് പിഎച്ച്ഡിയും നേടി.

മലയാളം വാർത്തകൾ/ വാർത്ത/Career/
വയസ് 43, രണ്ട് മക്കളുടെ അമ്മ; സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി തമിഴ്‌നാട് സ്വദേശി
Open in App
Home
Video
Impact Shorts
Web Stories