നിന്റെ ചിന്തയല്ല, എന്റെ ചിന്ത എന്ന് തോന്നുന്നുണ്ടോ? എങ്കിൽ, വിട്ടോ ഐ.ഐ.ടി. മദ്രാസിലോട്ട്, ഗുണമുണ്ടാകും
- Published by:user_57
- news18-malayalam
Last Updated:
നാല് തലങ്ങളിലായുള്ള കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും ചേരാന്‍ കഴിയും
ചെന്നൈ: ക്രിയേറ്റീവായി ചിന്തിക്കുന്നവര്‍ക്കായി പുതിയ കോഴ്‌സ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രവര്‍ത്തക് ടെക്‌നോളജീസ് ഫൗണ്ടേഷന്‍. സര്‍ഗ്ഗാത്മകമായി ചിന്തിക്കാന്‍ കഴിയുന്നവരെ പരിപോഷിപ്പിക്കുകയെന്നതാണ് ഈ ഓണ്‍ലൈന്‍ കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഈ കോഴ്‌സ് സൗജന്യമായി ലഭ്യമാക്കുമെന്ന് ഐഐടി മദ്രാസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
നാല് തലങ്ങളിലായുള്ള കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും ചേരാന്‍ കഴിയും. അടിസ്ഥാന ആശയങ്ങളില്‍ അറിവും അസാധാരണ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള കഴിവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സില്‍ പ്രവേശനം ലഭിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Also read: ‘ഈ അച്ഛന് ഒന്നും അറിയില്ല’; അച്ഛനെ എഫ്ബി പോസ്റ്റുകള് ഫോര്വേഡ് ചെയ്യാൻ പഠിപ്പിക്കുന്ന മകൾ
ഈ കോഴ്‌സില്‍ 4 ലെവലുകളാണുള്ളത്. ഓരോ ലെവലും 10 ആഴ്ച വരെ നീണ്ടു നില്‍ക്കും. ഓരോ ഘട്ടത്തിലും അതിന്റേതായ വിലയിരുത്തലുകളും നടത്തും. ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ വെച്ചായിരിക്കും അവസാനത്തെ പരീക്ഷ നടത്തുക. കോഴ്‌സില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടിഎം പ്രവര്‍ത്തക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഫൈനൽ പരീക്ഷയ്ക്ക് നിശ്ചിത ഫീസ് നല്‍കേണ്ടി വരും.
advertisement
3, 4 ലെവലുകള്‍ക്കായുള്ള പരീക്ഷകളാണ് ഐഐടി മദ്രാസ് പ്രവര്‍ത്തക് ടെക്‌നോളജി ഇപ്പോള്‍ നടത്തുന്നത്. ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20 ആണ്. കോഴ്‌സിലെ 1, 2 ലെവലുകളിലേക്കുള്ള അഡ്മിഷന്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 16 ആണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി.
മദ്രാസ് ഐഐടി 2024-ജെഎഎം പരീക്ഷയും നടത്താനിരിക്കുകയാണ്. 2024 ഫെബ്രുവരി 11നാണ് പരീക്ഷ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ 13 ആണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം, പിഡബ്‌ള്യൂഡി, വനിതാ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒരു പേപ്പറിന് 900 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 1800 രൂപയാണ് അപേക്ഷ ഫീസ്.
advertisement
Summary: IIT Madras is offering a course, the out-of-the-box, one for creative thinkers. It is a free virtual course anyone can access for free from anywhere in the globe. It is devised as a four-level course
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 18, 2023 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നിന്റെ ചിന്തയല്ല, എന്റെ ചിന്ത എന്ന് തോന്നുന്നുണ്ടോ? എങ്കിൽ, വിട്ടോ ഐ.ഐ.ടി. മദ്രാസിലോട്ട്, ഗുണമുണ്ടാകും