രണ്ട് ബോർഡ് പരീക്ഷകൾ, മാർക്കിലും പുതിയ നിയമങ്ങൾ: രാജ്യത്തെ വിദ്യാഭ്യാസ രം​ഗത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?

Last Updated:

വിദ്യാർത്ഥികളുടെ കഴിവിനെയും അറിവിനെയും ആയിരിക്കും ഈ ബോർഡ് പരീക്ഷകൾ വിലയിരുത്തുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദേശീയ വിദ്യാഭ്യാസ നയം 2020 (National Education Policy (NEP)) അനുസരിച്ചുള്ള പാഠ്യപദ്ധതിയുടെ ചട്ടക്കൂട് പൂർത്തിയായെന്നും പാഠപുസ്തകങ്ങൾ 2024 അധ്യയന വർഷത്തേക്ക് പൂർത്തിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയം നിലവിൽ വരുന്നതോടെ വാർഷിക ബോർഡ് പരീക്ഷകളിലും മാർക്ക് വിതരണത്തിലും വലിയ മാറ്റങ്ങളുണ്ടാകും. അവയെക്കുറിച്ച് വിശദമായി മനസിലാക്കാം.
ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വരുന്നതോടെ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തും. ഒരു വർഷം നീളുന്ന പാഠഭാഗങ്ങൾ ഓർത്തിരുന്നു പരീക്ഷയെഴുതുന്നതിനു പകരം, വിദ്യാർത്ഥികളുടെ കഴിവിനെയും അറിവിനെയും ആയിരിക്കും ഈ ബോർഡ് പരീക്ഷകൾ വിലയിരുത്തുക.
”വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ മതിയായ സമയവും അവസരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകൾ നടത്തും. വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന വിഷയങ്ങളിൽ ബോർഡ് പരീക്ഷ എഴുതാൻ മികച്ച രീതിയിൽ തയ്യാറാകാനും സാധിക്കും. മികച്ച സ്കോർ ലഭിക്കാനും ഇത് കാരണമാകും”, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
advertisement
”സ്കൂൾ ബോർഡുകൾ യഥാസമയം ‘ഓൺ ഡിമാൻഡ്’ പരീക്ഷകൾ നടത്താനുള്ള ശ്രമങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പരീക്ഷക്കു മുൻപ് യൂണിവേഴ്സിറ്റി സർട്ടിഫൈഡ് കോഴ്സുകളും അവർ പൂർത്തിയാക്കണം”, മന്ത്രാലയം കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസം നയം വിഭാവനം ചെയ്യുന്നതുപോലെ, ബോർഡ് പരീക്ഷകൾ നിലവിലുള്ളതിനേക്കാൾ എളുപ്പമാകുമെന്നും അവർ അറിയിച്ചു.
Also Read- പരസ്പരം കടുത്ത മത്സരം; രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥികൾ നേരിടുന്നത് എന്തെല്ലാം? വിദഗ്ധരും വിദ്യാര്‍ഥികളും സംസാരിക്കുന്നു
നിലവിലുള്ള ബോർഡ് പരീക്ഷയിൽ, വിദ്യാർത്ഥികൾക്ക് ഓരോ വർഷവും പരീക്ഷയെഴുതാൻ ഒരു അവസരം മാത്രമേ ലഭിക്കൂ. അതായത്, ആ സമയത്ത് അവർക്ക് നന്നായി തയ്യാറെടുക്കാൻ വിജയിക്കാനോ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഒരവസരം ലഭിക്കില്ല. വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനുള്ള കഴിവിൽ മാത്രമാണ് നിലവിലെ ബോർഡ് പരീക്ഷകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അതല്ല പുതിയ സമ്പ്രദായത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും പുതിയ കരിക്കുലം ഫ്രെയിംവർക്കിൽ (new curriculum framework (NCF)) പറയുന്നു. ”മിക്ക പരീക്ഷകളും ഓർമശക്തി പരിശോധിക്കുന്നതിനാൽ, വിദ്യാർത്ഥികളുടെ എല്ലാ കഴിവുകളും വിലയിരുത്തപ്പെടുന്നില്ല. ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെയും കഴിവിനെയും കുറിച്ച് അപൂർണമായതോ അല്ലെങ്കിൽ തെറ്റായതോ ആയ ചിത്രമാണ് നൽകുന്നത്”, എൻസിഎഫ് പറഞ്ഞു. രണ്ട് ബോർഡ് പരീക്ഷകൾ എന്ന സമ്പ്രദായം നിലവിൽ വരുന്നതോടെ, വിദ്യാർത്ഥികളുടെ കഴിവുകൾ വേണ്ട രീതിയിൽ വിലയിരുത്തപ്പെടുന്നുവെന്നും എൻസിഎഫ് അറിയിച്ചു.
advertisement
Also Read- കേന്ദ്ര സർവകലാശാലകളിൽ പിഎച്ച്ഡി; അപേക്ഷിക്കാൻ താല്പര്യമുണ്ടോ?
പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി, 2024 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള ചില വിവരങ്ങളും വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.
11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ രണ്ട് ഭാഷകൾ പഠിക്കണം, അതിൽ ഒരെണ്ണമെങ്കിലും ഇന്ത്യൻ ഭാഷ ആയിരിക്കണം. ക്ലാസ് മുറിയിൽ പാഠപുസ്തകങ്ങളിലെ ഭാ​ഗങ്ങൾ മാത്രം മുഴുവനായി കവർ ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തണം എന്നും പാഠപുസ്തകങ്ങളുടെ ചെലവ് കഴിയുന്നത്ര കുറയ്ക്കണമെന്നും പുതിയ നിർദേശങ്ങളിൽ ഊന്നിപ്പറയുന്നു. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച്, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കല, സയൻസ്, കൊമേഴ്‌സ് സ്ട്രീമുകൾ കൂടാതെ മറ്റു വിഷയങ്ങളും തിരഞ്ഞെടുക്കാനാകും
advertisement
എന്താണ് ദേശീയ വിദ്യാഭ്യാസ നയം?
2020 ലാണ് ദേശിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. മറ്റ് രാജ്യങ്ങളുടെ അക്കാദമിക് നിലവാരത്തിനൊപ്പം ഇന്ത്യയുടെ അക്കാദമിക് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിച്ചത്. 2040-ഓടെ പുതിയ വിദ്യാഭ്യയാസ നയം നിലവിൽ വരും.
മലയാളം വാർത്തകൾ/ വാർത്ത/Career/
രണ്ട് ബോർഡ് പരീക്ഷകൾ, മാർക്കിലും പുതിയ നിയമങ്ങൾ: രാജ്യത്തെ വിദ്യാഭ്യാസ രം​ഗത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ?
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement