അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ ഉടനടി പരിഹരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അണ്ണാ യൂണിവേഴ്സിറ്റി പ്രസ്തുത കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ എണ്ണം, പ്രൊഫസർമാർ, ലബോറട്ടറികൾ, ലൈബ്രറി റിസോഴ്‌സുകൾ തുടങ്ങിയ അവശ്യ ഘടകങ്ങളുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി അംഗീകാരം നൽകൂ എന്നും സർവകലാശാല വ്യക്തമാക്കി.
advertisement
കൂടാതെ അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളിൽ പഠിക്കുന്ന നിലവിലെ വിദ്യാർത്ഥികൾക്കായി ആവശ്യമെങ്കിൽ ട്രാൻസ്ഫർ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് അണ്ണാ യൂണിവേഴ്സിറ്റി. ഈ സ്ഥാപനങ്ങളിൽ ചേർന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റ് കോളേജുകളിലേക്ക് മാറാനുള്ള അവസരവും നൽകും. പഠനത്തിന് അനുകൂലമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെ രാജ്യമെമ്പാടുമായി 89 പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നതായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) അറിയിച്ചിരുന്നു. ടെക്‌നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിച്ചതിനെ തുടർന്നാണ് പുതിയ കോളേജുകൾ തുടങ്ങാന്‍ എഐസിടിഇ അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ, വിഎല്‍എസ്‌ഐ (സെമികണ്ടക്ടര്‍) ഡിസൈന്‍, ലോജിസ്റ്റിക്‌സ്, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ പുതുതായി ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിന് 80 സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി.
Also read-ആമസോണില്‍ 1.25 കോടി രൂപ ശമ്പളത്തില്‍ ഐഐഐടി വിദ്യാര്‍ത്ഥിയ്ക്ക് ജോലി
ഈ കോളേജുകളില്‍ ഭൂരിഭാഗവും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പുതുതായി അനുമതി നല്‍കിയ കോഴ്‌സുകളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതാദ്യമായാണ് ഈ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ അനുവദിക്കുന്നതെന്നും എഐസിടിഇ വ്യക്തമാക്കി. മിക്ക കോഴ്‌സുകളും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് കോഴ്‌സിന് കീഴിലാണ് വരുന്നത്. എന്നാല്‍, ഈ കോഴ്‌സുകള്‍ നടത്താന്‍ താത്പര്യപ്പെടുന്ന കോളേജുകള്‍ക്ക് അനുമതി നല്‍കുമെന്നും അധികൃതർ അറിയിച്ചു.