ഐഐടി ബോംബെ രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്; ആദ്യ പത്തിൽ ഇടം നേടിയ കോളേജുകൾ

Last Updated:

രാജസ്ഥാനിലെ പിലാനിയില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് സ്വകാര്യമേഖലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്...

ബോംബെ ഐഐടി
ബോംബെ ഐഐടി
രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജായി ഐഐടി ബോംബെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്‌സിന്റെ (ഐഐആര്‍എഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സില്‍ ജൂലൈ 26-നാണ് പട്ടിക പുറത്ത് വിട്ടത്. ഐഐടി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐഐടി മദ്രാസ് മൂന്നാം സ്ഥാനവും ഐഐടി ഖൊരഗ്പുര്‍ നാലാം സ്ഥാനവും സ്വന്തമാക്കി.
രാജസ്ഥാനിലെ പിലാനിയില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് സ്വകാര്യമേഖലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പഞ്ചാബിലെ പട്യാലയില്‍ പ്രവര്‍ത്തിക്കുന്ന ഥാപര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയാണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ധിരുബായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയാണ് മൂന്നാം സ്ഥാനത്ത്.
മികച്ച കോളേജുകളുടെ എണ്ണത്തിൽ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. മികച്ച 20 കോളേജുകളിൽ യുപിയിലെ മൂന്ന് സ്ഥാപനങ്ങൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ രണ്ട് വീതം കോളേജുകളും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
advertisement
ആദ്യ പത്തിലെത്തിയ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകള്‍
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി
3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്
4. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖൊരഗ്പുര്‍
5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുവാഹത്തി
6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാണ്‍പുര്‍
7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രൂര്‍ക്കെ
8. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബിഎച്ച്‌യു
advertisement
9. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്
10.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി
സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പത്ത് മികച്ച് കോളേജുകള്‍
1. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, പിലാനി
2. ധിരുബായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി
3. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
4. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മെസ്ര
5. ഥാപാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി
advertisement
6. ആര്‍വി കോളേജ് ഓഫ് എഞ്ചിനീയറിങ്
7. എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി
8. ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്
9. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍
10. അമൃത വിശ്വ വിദ്യാപീഠം
ഐഐആറ്എഫ് നേരത്തെ പുറത്തുവിട്ട പട്ടികയില്‍ കേന്ദ്രസര്‍വകലാശാലകളില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഒന്നാം സ്ഥാനവും വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടിയിരുന്നു.
advertisement
സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ ഗുജറാത്തിലെ ധിരുബായ് അംബാനി ഇന്‍സ്റ്റിറ്റിയയൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി(ഡിഎഐഐസിടി) ഒന്നാം സ്ഥാനം നേടി. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും ഗുജറാത്തിലെ നിര്‍മ യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി. ഡീംഡ് യൂണിവേഴ്‌സിറ്റികളില്‍ (സര്‍ക്കാര്‍, സ്വകാര്യം) ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാം സ്ഥാനവും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം സ്ഥാനവും മുംബൈയിലെ ഹോമി ബാബ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നാം സ്ഥാനവും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടി ബോംബെ രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്; ആദ്യ പത്തിൽ ഇടം നേടിയ കോളേജുകൾ
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement