ആമസോണില്‍ 1.25 കോടി രൂപ ശമ്പളത്തില്‍ ഐഐഐടി വിദ്യാര്‍ത്ഥിയ്ക്ക് ജോലി
- Published by:Anuraj GR
- trending desk
Last Updated:
അയര്‍ലൻഡിലെ ഡബ്ലിനിലുള്ള ആമസോൺ ഓഫീസില്‍ ഫ്രെൻഡ് എൻഡ് എഞ്ചിനീയറായാണ് ഇന്ത്യക്കാരനായ അനുരാഗ് ജോലിയിൽ പ്രവേശിച്ചത്
ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവിദ്യാര്‍ഥികള്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറുണ്ട്. എന്നാല്‍ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) യില്‍ നിന്ന് പഠിച്ചിറങ്ങിയ അനുരാഗ് മകാഡെ എന്ന വിദ്യാര്‍ത്ഥി ടെക് ഭീമനായ ആമസോണില്‍ 1.2 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലിയാണ് സ്വന്തമാക്കിയിരിക്കുന്നത്. അനുരാഗിന്റെ ഈ നേട്ടം തൊഴിലന്വേഷകരെയും പ്രൊഫഷണലുകളെയും ഏറെ പ്രചോദിപ്പിക്കുന്നതാണ്.
അയര്‍ലൻഡിലെ ഡബ്ലിനിലുള്ള ആമസോൺ ഓഫീസില്‍ ഫ്രെൻഡ് എൻഡ് എഞ്ചിനീയറായാണ് അനുരാഗ് ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. നാസിക് സ്വദേശിയായയ അനുരാഗിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് അദ്ദേഹത്തിന് ഈ നേട്ടം കരസ്ഥമാക്കാന്‍ സഹായിച്ചത്. മുമ്പ് അനുരാഗ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. കൂടാതെ, ഗുരുഗ്രാമില്‍ അമേരിക്കന്‍ എക്‌സ്പ്രസിൽ അനലിസ്റ്റ് ഇന്റേണൺ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിസിനസ്സുകളെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന യോഗ്യതയുള്ള വിദഗ്ധരെ തൊഴില്‍ മേഖലയ്ക്ക് എത്രത്തോളം ആവശ്യമാണെന്ന് അനുരാഗിന്റെ അതിശയിപ്പിക്കുന്ന ശമ്പളം ചൂണ്ടിക്കാണിക്കുന്നു. വന്‍കിട കമ്പനികള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ കഴിവും യോഗ്യതയും പ്രധാന ഘടകമാണെന്നും ഇത് കാട്ടിത്തരുന്നു. അനുരാഗിന്റെ വിജയകഥ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന്റെ കൂടി പ്രതീകമാണ്.
advertisement
അനുരാഗിന് പുറമെ ഇവിടെനിന്ന് പഠിച്ചിറങ്ങിയ ഏതാനും പേര്‍ക്കുകൂടി മികച്ച ശമ്പളത്തോടെ ജോലി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥിയായ പ്രതം പ്രകാശ് ഗുപ്ത ഗൂഗിളില്‍ 1.4 കോടി രൂപ ശമ്പളത്തോടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. മറ്റൊരു വിദ്യാര്‍ഥിയായ പാലക് മിത്തലും ആമസോണില്‍ ഒരു കോടി രൂപ ശമ്പളത്തില്‍ ജോലി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 27, 2023 2:01 PM IST