TRENDING:

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Last Updated:

റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയിൽ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓയിൽ ഇന്ത്യ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക് - കം - കമ്പ്യൂട്ടർ ഓപ്പറേറ്റർ) തസ്തികയിലെ വിവിധ ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിച്ച് നോട്ടിഫിക്കേഷൻ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
Representational image. Reuters
Representational image. Reuters
advertisement

ശിവസാഗർ, തിൻസുകിയ, ചരായ്ദിയോ, അസമിലെ ദിബ്രുഗഡ്, അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ല എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ആകെ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകൾ നികത്താനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഓയിൽ ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

അപേക്ഷിക്കേണ്ട വിധം:

സ്റ്റെപ് 1: ഔദ്യോഗിക വെബ്സൈറ്റായ oil-india.com സന്ദർശിക്കുക.

സ്റ്റെപ് 2: ഹോം പേജിൽ Careers എന്ന ടാബിൽ നിന്ന് ലഭിക്കുന്ന 'Current Openings' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

advertisement

സ്റ്റെപ് 3: പുതിയ ഒരു പേജ് തുറന്ന് വരും. ഇതിൽ താഴോട്ട് സ്ക്രോൾ ചെയ്യുമ്പോൾ ലഭിക്കുന്ന ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്മെന്റിനുള്ള 'Apply online' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 4: പുതിയ പേജിൽ വരുന്ന 'note' വായിച്ച ശേഷം ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

സ്റ്റെപ് 5: രജിസ്ട്രേഷനു ശേഷം ശരിയായ വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക.

സ്റ്റെപ് 6: ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് അപേക്ഷാ ഫീസും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.

advertisement

സ്റ്റെപ് 7: ജൂനിയർ അസിസ്റ്റന്റ് (ക്ലർക്ക് - കം - കമ്പ്യൂട്ടർ ഓപ്പറേറ്റർ) അപേക്ഷാ ഫോമിന്റെ ഒരു കോപ്പി സേവ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി വരുമെങ്കിൽ ഇതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

അപേക്ഷാ ഫീസ്

ജനറൽ, ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർ 200 രൂപ (ജി എസ് ടി, പേയ്‌മെന്റ് ഗേറ്റ്‌വേ / ബാങ്ക് ചാർജുകൾ ഒഴികെയുള്ളവ) നൽകണം. അതേസമയം എസ്‌ സി / എസ് ടി / ഇ ഡബ്ല്യു എസ് / അം​ഗ പരിമിതിയുള്ളവർ / എക്സ് സർവീസ്മെൻ എന്നിവർക്ക് ഫീസില്ല.

advertisement

വിദ്യാഭ്യാസ യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ 40 ശതമാനം മാർക്കോടെ അപേക്ഷകർ 10 + 2 പാസായിരിക്കണം.

ഉദ്യോ​ഗാർത്ഥിക്ക് കുറഞ്ഞത് ആറു മാസത്തെ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോ​ഗാർത്ഥിക്ക് എം‌ എസ് എക്സൽ‌, വേഡ്, പവർ‌പോയിൻറ് മുതലായവയിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.

പ്രായപരിധി

ജനറൽ വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 30 വയസും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എസ്‌ സി / എസ് ടി വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 35 വയസും. ഒ ബി സി (നോൺ - ക്രീമിലേയർ) വിഭാ​ഗം - കുറഞ്ഞത് 18 വയസും പരമാവധി 33 വയസും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 120 ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories