TRENDING:

ചന്ദ്രയാന്‍-3: ഇന്ത്യയുടെ അഭിമാന ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാമോ? 

Last Updated:

മെക്കാനിക്കല്‍ എഞ്ചിനീയറിങ് മുതല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് വരെ പഠിച്ചവരുണ്ട് ഇക്കൂട്ടത്തില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരിക്കുകയാണ്. മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാജ്യം ആദരവോടെയാണ് കാണുന്നത്. ചന്ദ്രയാന്‍-3 മിഷന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയാണ് ഇനി പറയുന്നത്.
advertisement

എസ് സോമനാഥ്

നിലവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായ ഇദ്ദേഹം കൊല്ലം ജില്ലയിലെ ടികെഎം എന്‍ജീനിയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിംഗില്‍ ബിടെക് ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജീനിയറിംഗില്‍ ബിരുദാനന്തബിരുദവും നേടി. സ്‌ട്രൈക്‌ചേഴ്‌സ്, ഡൈനാമിക്‌സ്, കണ്‍ട്രോള്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഇദ്ദേഹം സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു.

ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നിലെ നിര്‍ണായക ശക്തി; ISRO ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ജീവിതത്തിലൂടെ

advertisement

എം ശങ്കരന്‍

യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഭാരതീദാസന്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയയാളാണ് ഇദ്ദേഹം. 1986ലായിരുന്നു ഇത്. അതിനുശേഷമാണ് അദ്ദേഹം യുആര്‍എസ്‌സിയില്‍ ചേര്‍ന്നത്.

ഡോ. വി. നാരായണന്‍

ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് ഇദ്ദേഹം. 1984ലാണ് ഇദ്ദേഹം ഐഎസ്ആര്‍ഒയില്‍ എത്തിയത്. ഐഐടി ഖരഗ്പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം 1989ല്‍ ഒന്നാം റാങ്കോടെ ക്രയോജനിക് എന്‍ജീനിയറിംഗില്‍ എംടെക് നേടിയിരുന്നു. ഇദ്ദേഹം എയ്‌റോസ്‌പേസ് എന്‍ജീനിയറിംഗില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. എംടെക്കില്‍ ഒന്നാം റാങ്ക് നേടിയ ഇദ്ദേഹത്തിന് ഐഐടി ഖരഗ്പൂരില്‍ നിന്ന് വെള്ളി മെഡല്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ആസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് സ്വര്‍ണ്ണ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

advertisement

ഡോ. എസ് ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയുടെ ഡയറക്ടറാണ് എസ് ഉണ്ണികൃഷ്ണന്‍. കേരള സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഐഎസ്എസ് സി ബംഗളുരുവില്‍ നിന്ന് എയ്‌റോസ്‌പേസ് എന്‍ജീനിയറിംഗില്‍ എംഇയും നേടിയിട്ടുണ്ട്. കൂടാതെ മദ്രാസ് ഐഐടിയില്‍ നിന്ന് പിഎച്ച്ഡിയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. NALSAR-ല്‍ നിന്ന് ടെലികമ്മ്യൂണിക്കേഷനിലും ബഹിരാകാശ നിയമത്തിലും എം.എ.യും നേടിയിട്ടുണ്ട് ഇദ്ദേഹം.

advertisement

എസ് സോമനാഥ് മുതല്‍ എം ശങ്കരന്‍ വരെ; ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍

പി വീരമുത്തുവേല്‍

ചന്ദ്രയാന്‍-3യുടെ പ്രോജക്ട് ഡയറക്ടറാണ് പി വീരമുത്തുവേല്‍. വില്ലുപുരത്തെ റെയില്‍വേ സ്‌കൂളിലാണ് ഇദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഒരു സ്വകാര്യ പോളിടെക്‌നിക് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിംഗില്‍ ഡിപ്ലോമയും നേടി. ഒരു സ്വകാര്യ കോളെജില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. ശേഷം മറ്റൊരു എന്‍ജീനിയറിംഗ് കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും സ്വന്തമാക്കി. ഐഐടി മദ്രാസില്‍ നിന്നാണ് ഇദ്ദേഹം പിഎച്ച്ഡി നേടിയത്.

advertisement

കല്‍പ്പന കാളഹസ്തി

ചന്ദ്രയാന്‍-3യുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറാണ് കല്‍പ്പന കാളഹസ്തി. ബംഗളുരുവിലാണ് ഇവര്‍ ജനിച്ചത്. ഐഐടി ഖരഗ്പൂരില്‍ നിന്ന് എയറോട്ടിക്കല്‍ എന്‍ജീനിയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് കല്‍പ്പന. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Career/
ചന്ദ്രയാന്‍-3: ഇന്ത്യയുടെ അഭിമാന ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാമോ? 
Open in App
Home
Video
Impact Shorts
Web Stories