TRENDING:

യാസിറിനെ അറിയാമോ? ജർമൻ കമ്പനി 3 കോടി രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത മലയാളി വിദ്യാർത്ഥി

Last Updated:

ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ യാസിർ എം റെക്കോർഡ് നേട്ടത്തോടെയാണ് ക്യാമ്പസ് പ്ലേസ്മെന്റ് നേടിയെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജർമൻ മൾട്ടിനാഷണൽ കമ്പനിയിൽ മൂന്ന് കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി നേടി മലയാളി ബിടെക് വിദ്യാർത്ഥി. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ യാസിർ എം റെക്കോർഡ് നേട്ടത്തോടെയാണ് ക്യാമ്പസ് പ്ലേസ്മെന്റ് നേടിയെടുത്തത്. മൂന്ന് കോടി രൂപയുടെ ആകർഷകമായ പ്ലേസ്‌മെന്റ് പാക്കേജാണ് ഒരു ജർമൻ മൾട്ടിനാഷണൽ കമ്പനി യാസിറിന് വാഗ്ദാനം ചെയ്‌തത്‌. യാസിർ അത് സ്വീകരിക്കുകയും ചെയ്തു. പ്ലേസ്മെന്റുകളുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പാക്കേജാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. എൽപിയു, ഐഐഎം, ഐഐടി എന്നിവയുൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് വാഗ്ദാനം ചെയ്യാറുണ്ട്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ആരാണ് യാസിർ എം?

കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടിയ യാസിറിന്റെ സിജിപിഎ 8.6 ആണ്. കൊവിഡ് കാലത്ത് ആഗോളതലത്തിൽ തന്നെ വലിയ സംഭാവനകൾ നൽകിയ ജർമ്മനിയിലെ ഒരു പ്രശസ്ത ബഹുരാഷ്ട്ര കോർപ്പറേഷനിൽ നിന്നാണ് യാസിറിന് ജോലിയ്ക്കായി ഓഫർ ലഭിച്ചത്. വിദ്യാർത്ഥികളുടെ പഠനത്തിനും മികച്ച ലോകാനുഭവത്തിനും വേണ്ടി സർവകലാശാല നടത്തുന്ന വലിയ ഇടപെടലാണ് തനിയ്ക്ക് ജോലി ലഭിക്കാൻ കാരണമെന്ന് യാസിർ പറഞ്ഞു.

Also read-പ്ലാസ്റ്റിക് മേഖലയിലെ കരിയർ നോക്കുന്നുവോ? സി പെറ്റിൽ പഠിക്കാൻ അവസരം

advertisement

കൂടാതെ സർവ്വകലാശാല ലഭ്യമാക്കിയ മറ്റ് നിരവധി സൗകര്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. തന്റെ സ്വഭാവവും വ്യക്തിഗത കഴിവുകളും രൂപപ്പെടുത്തുന്നതിൽ സർവകലാശാല വഹിച്ച പങ്ക് വലുതാണെന്ന് യാസിർ കൂട്ടിച്ചേർത്തു. അസോസിയേറ്റ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായും, സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അഞ്ച് വർഷത്തോളം യാസിർ ടിവോയിൽ സേവനം അനുഷ്ടിച്ചിരുന്നു. തുടർന്ന് സൂമിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി. അവിടെ അദ്ദേഹം 10 മാസം തുടർന്നു.

ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്ലേസ്‌മെന്റ് പാക്കേജ് ആർക്കാണ് ലഭിച്ചത്?

LPUലെ തന്നെ B.Tech വിദ്യാർത്ഥിയായ ഹരേകൃഷ്ണ മഹ്തോ 2022ൽ 64 ലക്ഷം രൂപയുടെ പാക്കേജുമായി ഗൂഗിളിന്റെ ബാംഗ്ലൂർ ഓഫീസിൽ ചേർന്നപ്പോൾ ഒരു യുവ വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജുകളിൽ ഒന്നായിരുന്നു അത്. ഏറ്റവും പുതിയ ബാച്ചുകളിലെ 600ലധികം എൽപിയു വിദ്യാർത്ഥികൾക്ക് 10 ലക്ഷം മുതൽ 63 ലക്ഷം രൂപ വരെയുള്ള പാക്കേജിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

advertisement

Also read- ഐസറിൽ പഠിക്കണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

കോഗ്നിസന്റ്, കേപ്‌ജെമിനി, വിപ്രോ, എംഫാസിസ്, ഹൈറേഡിയസ് തുടങ്ങിയ നിരവധി അറിയപ്പെടുന്ന ഒന്നാം നിര കമ്പനികളിൽ എൽപിയു വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. മുൻനിര റിക്രൂട്ടർമാരിൽ പലരും അടുത്തിടെ 20,000 ലേറെ പ്ലെയ്‌സ്‌മെന്റ്/ഇന്റേൺഷിപ്പ് ഓഫറുകൾ LPU വിദ്യാർത്ഥികൾക്കായി നൽകിയിരുന്നു. നിരവധി ഫോർച്യൂൺ 500 കമ്പനികളിൽ നിന്ന് 5000-ലധികം ഓഫറുകൾ നിലവിലുണ്ട്. വിദ്യാർത്ഥികൾക്കായി നിരവധി പ്ലേസ്മെന്റ് സൗകര്യങ്ങളും വ്യക്തിത്വവികസന പരിപാടികളും LPU ഒരുക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
യാസിറിനെ അറിയാമോ? ജർമൻ കമ്പനി 3 കോടി രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത മലയാളി വിദ്യാർത്ഥി
Open in App
Home
Video
Impact Shorts
Web Stories