HOME /NEWS /Career / പ്ലാസ്റ്റിക് മേഖലയിലെ കരിയർ നോക്കുന്നുവോ? സി പെറ്റിൽ പഠിക്കാൻ അവസരം

പ്ലാസ്റ്റിക് മേഖലയിലെ കരിയർ നോക്കുന്നുവോ? സി പെറ്റിൽ പഠിക്കാൻ അവസരം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 28 വരെയാണ് അപേക്ഷിക്കാനവസരം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    വലിയ സാധ്യതകളുള്ള ഒരു പഠന മേഖലയാണ് , പ്ലാസ്റ്റിക് മേഖല. മോൾഡിങ്ങ് രംഗത്തും സാങ്കേതിക രംഗത്തും വലിയ സാധ്യതകളുള്ള പ്ലാസ്റ്റിക് മേഖലയെ ഗവേഷണ സാധ്യതയോടെ പഠിപ്പിക്കുന്ന ഒരു ദേശീയ സ്ഥാപനമാണ് , സി പെറ്റ്. കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് & ടെക്നോളജി പ്ലാസ്‌റ്റിക്‌സ് (സി പെറ്റ്) പഠനരംഗത്ത് ഇന്ത്യയിലെ തന്നെ ഒരു മുൻനിരസ്‌ഥാപനമാണ്.
    തെക്കേ ഇന്ത്യയിൽ കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി) മേഖലയിലെ കരിയറിനുതകുന്ന വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 28 വരെയാണ്, അപേക്ഷിക്കാനവസരം.
    വിവിധ പ്രോഗ്രാമുകൾ
    1.പിജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആൻഡ് ടെസ്‌റ്റിങ്.
    2.പോസ്‌റ്റ് ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ (കാഡ്–കാം).
    3.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി.
    4.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി.
    പൊതു വിഭാഗത്തിന് 500/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 250/- രൂപയുമാണ് , അപേക്ഷാ ഫീസ്. കംപ്യൂട്ടർ അധിഷ്ഠിത (CBT) ജോയിന്റ് എൻട്രൻസ് പരീക്ഷ, ജൂൺ 11ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള  പരീക്ഷാകേന്ദ്രങ്ങളിൽ വെച്ചു നടക്കും.
    കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    First published:

    Tags: Career, Education