ഐസറിൽ പഠിക്കണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

മെയ് 25 വരെയാണ് ഓൺലൈനായി ഐസർ അഭിരുചി പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനവസരം

ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. മെയ് 25 വരെയാണ് ഓൺലൈനായി ഐസർ അഭിരുചി പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനവസരം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്ലാതെ, കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (KVPY), ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ യോഗ്യത നേടുന്നവർക്കും ഐസറിലെ പ്രോഗ്രാമുകളിലെക്കുള്ള പ്രവേശനത്തിന് സാധ്യതയുണ്ട്.
ഐ.എ.ടി.ക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ മെയ് 25 വരെ സമയമുണ്ട്.ഐസർ അഭിരുചിപരീക്ഷ (ഐ.എ.ടി) ജൂൺ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 7 ഐസറുകളിലെ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
ഐ.എ.ടി (IISER Aptitude Test)/ ജെ.ഇ.ഇ(Joint Entrance Examination)/കെ.വി.പി.വൈ(Kishore Vignan Prohlsahan Yogana) എന്നിവയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ കൗൺലിങ് നടത്തിയാണ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
advertisement
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്. – എം.എസ് ഡ്യുവൽ ഡിഗ്രി (അഞ്ചു വർഷം)
2.ബാച്ചിലർ ഓഫ് സയൻസ്(നാലു വർഷം)
ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി 1748 സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി ഐസറിൽ 200 സീറ്റും.പുണെ ഐസറിൽ 288 സീറ്റും
മൊഹാലി ഐസറിൽ 250 സീറ്റും ഭോപ്പാൽ ഐസറിൽ 240 കൊൽക്കൊത്ത ഐസറിൽ
250 സീറ്റും ബെർഹാംപൂരിൽ 200 സീറ്റുകളുണ്ട്. ഇതുകൂടാതെ എൻജിനീയറിങ് സയൻസ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളും ഉണ്ട്.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം
60 ശതമാനം മാർക്കിലോ തത്തുല്യ ഗ്രേഡിലോ പ്ലസ്ടു പരീക്ഷ  വിജയിച്ചിരിക്കണം. അപേക്ഷകർ , പ്ലസ് ടു സയൻസ് സ്ട്രീമിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാലു വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി  വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.
അപേക്ഷ ഫീസ്
പൊതുവിഭാഗത്തിന് 2000/- രൂപയും പട്ടികജാതി/വർഗ്ഗ/ ഭിന്നശേഷി വിഭാഗക്കാർക്ക് 1000/- രൂപയുമാണ് ,അപേക്ഷ ഫീസ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐസറിൽ പഠിക്കണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement