TRENDING:

IIIC| പത്താം ക്ലാസ് പാസായവരാണോ? കൊല്ലം ചവറയിൽ ഐഐഐസിയിൽ തൊഴിൽ പരിശീലിക്കാം

Last Updated:

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വിവിധ തൊഴിൽ പരിശീലന പരിപാടികളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ടെക്‌നിഷ്യൻതല പരിശീലനമാണ്, വിദഗ്ദരുടെ നേതൃത്വത്തിൽ നൽകുന്നത്.പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാവുന്ന നിരവധി പരിശീലന പരിപാടികൾ ഇവിടെയുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 ആണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന ക്ലാസുകൾ, ഒക്ടോബർ 3നു ആരംഭിക്കും.
iiic
iiic
advertisement

എല്ലാ പരിശീലന പരിപാടികൾക്കും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ അംഗീകൃതത സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷകർ 18 വയസ് പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഓൺലൈനായും സ്ഥാപനത്തിൽ നേരിട്ട് ഹാജരായും അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.

പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാവുന്ന വിവിധ 

പ്രോഗ്രാമുകൾ

1.കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ

2.അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ

പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ

1.പ്ലംബർ ജനറൽ ലെവൽ – 4

2.എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ- 4

3.ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ സൂപ്പർവൈസറി ട്രയിനിങ്

advertisement

അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ സർവെയിങ്

ഐ.ടി.ഐ. സിവിൽ സർവേയർ പാസായവർക്കും  സിവിൽ ഡിപ്ലോമ പാസായവർക്കും ബിടെക് (സിവിൽ) പൂർത്തീകരിച്ചവർക്കും അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ സർവെയിങ് കോഴ്സിനും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.iiic.ac.in

തയാറാക്കിയത്:  ഡോ ഡെയ്സൻ പാണേങ്ങാടൻ 

daisonpanengadan@gmail.com

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
IIIC| പത്താം ക്ലാസ് പാസായവരാണോ? കൊല്ലം ചവറയിൽ ഐഐഐസിയിൽ തൊഴിൽ പരിശീലിക്കാം
Open in App
Home
Video
Impact Shorts
Web Stories