ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് പുതിയ കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർഡിസിപ്ലിനറി ലേണിങ്ങ്, തൊഴിൽ നേടാൻ വേണ്ട പരിശീലങ്ങൾ തുടങ്ങിയവയും പ്രോഗ്ലാമിന്റെ ഭാഗമായി ഉണ്ടാകും. കോഴ്‌സിന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് മൊത്തത്തിൽ 100 മണിക്കൂർ ക്ലാസുണ്ടാകും. ഇതിൽ എക്സിപീരിയൻഷ്യൽ ലേണിങ്ങ്, വ്യവസായ രംഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, റിയൽ വേൾഡ് ഡാറ്റാസെറ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമേ, വ്യവസായ രംഗത്തെ പ്രൊഫഷണലുകളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
“രാഷ്ട്രനിർമാണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും നൈപുണ്യ വികസനം സാധ്യമാക്കുക എന്നാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ സർട്ടിഫിക്കേഷൻ കോഴ്സിൽ പങ്കെടുക്കുന്നവരെ നിലവിലെ വ്യവസായാന്തരീക്ഷത്തിന് യോജിച്ച വിധത്തിൽ തയ്യാറാക്കും,” ഐഐടി-ഖരക്പൂർ ഡയറക്ടർ വി കെ തിവാരി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഫലപ്രദമായ പ്രോഗ്രാമുകൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന് എന്നും അക്കാദമിക് പഠനത്തൊപ്പം ഈ രംഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലവും വിദ്യാർത്ഥികൾക്ക് ലഭിക്കണം എന്നും ടിസിഎസ് അയോൺ ഗ്ലോബൽ ഹെഡ് വെംഗുസ്വാമി രാമസ്വാമി പറഞ്ഞു.
advertisement