ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി ചെന്നൈ ആസ്ഥാനമായുള്ള എൻജിഒയായ ചക്ര ഫൗണ്ടേഷനാണ് ഈ മതിൽ പണിയുന്നത്. ''മതിൽ ഒരു 'പഴയ ഫയൽ' രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മാർബിൾ ഗ്രാനൈറ്റ് ഫലകങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളും ഭാരത് മാതാവിന്റെ പ്രതിമയും കൊത്തിവച്ചിട്ടുണ്ട്. 100 അടി ഉയരമുള്ള ദേശീയ പതാകയും ചുവരിന്റെ മധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്'', ചക്ര ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.
Also read- നെല്ല് വിളയിച്ച് വിദ്യാർത്ഥികൾ; കർണാടകയിലെ സർക്കാർ സ്കൂളിലെ വ്യത്യസ്തമായ പാഠ്യപദ്ധതി
advertisement
4, 5 മാസം മുമ്പാണ് മതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ മതിലിന്റെ നിർമാണം ഏകദേശം പൂർത്തിയായി. 2024 ഫെബ്രുവരിയിൽ ഇത് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് കരുതുന്നത്, ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. 10 അടി ഉയരവും 60 അടി നീളവുമുള്ള മതിലിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ പേര്, അവരുടെ ജീവിതകാലം, അവർ ഏത് സംസ്ഥാനക്കാരനായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മതിലിന്റെ ഓരോ വശത്തും ഇന്ത്യയുടെ ദേശീയ ചിഹ്നം അടയാളപ്പെടുത്തിയ തൂണുകൾ ഉണ്ട്. തൂണുകളിൽ ഓരോ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും കൂടുതൽ അറിയാനായി ഓഡിയോ രൂപത്തിലോ കഥകളുടെ രൂപത്തിൽ വായിക്കാനോ സാധിക്കുന്ന വിവരങ്ങൾ അടങ്ങിയ ക്യൂആർ കോഡും ഉണ്ടായിരിക്കും. പ്രത്യേകം നിർമ്മിച്ച ഒരു ആപ്പ് വഴി വിദ്യാർത്ഥികൾക്ക് 12 വ്യത്യസ്ത ഭാഷകളിൽ ഈ വിശദാംശങ്ങൾ വായിക്കാൻ കഴിയും. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 75 വ്യത്യസ്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള മതിലുകൾ നിർമ്മിക്കാനാണ് പദ്ധതിയെന്നും ചക്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
"രാജ്യത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയം. കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷമാണ് പുതുച്ചേരി, ഡൽഹി, കന്യാകുമാരി എന്നിവിടങ്ങളിൽ മതിൽ പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്" ചക്ര ഫൗണ്ടേഷൻ സ്ഥാപകൻ ചക്ര രാജശേഖർ പിടിഐയോട് പറഞ്ഞു. എൻജിഒയ്ക്ക് ലഭിക്കുന്ന സംഭാവനകളിലൂടെയാണ് പദ്ധതിയ്ക്കായുള്ള ഫണ്ട് കണ്ടെത്തിയത്. ഇതിനായി സംഭാവന നൽകിയവരുടെയും പദ്ധതിയെ പിന്തുണച്ചവരുടെയും പേരുകൾ മതിലിന്റെ അടിയിൽ കൊത്തിവെക്കുമെന്നും രാജശേഖർ പറഞ്ഞു.