ടെക്‌സ്‌റ്റൈൽ രംഗത്ത് ശോഭനമായ ഭാവി നേടാം; കോയമ്പത്തൂരിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റിൽ പഠിക്കാം

Last Updated:

കൈത്തറി നെയ്ത്തുകാരുടെ മക്കൾക്ക് വിവിധ പ്രോഗ്രാമുകളിലെ പഠനത്തിന് സ്കോളർഷിപ്പുണ്ട്. പട്ടികവിഭാഗക്കാർക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിക്കുന്നതാണ്.

ടെക്‌സ്‌റ്റൈൽ രംഗത്തെ ജോലി സ്വപ്നം കാണുന്നവരാണ്, നിങ്ങളെങ്കിൽ മികച്ച ജോലിസാധ്യതയുള്ള ടെക്‌സ്‌റ്റൈൽ വ്യവസായ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന എ.ഐ.സി.ടി.ഇ. അംഗീകാരവും നാക് അക്രഡിറ്റേഷനും ഉള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ 2024,മാർച്ച് 30 വരെ സമയമുണ്ട്.
കൈത്തറി നെയ്ത്തുകാരുടെ മക്കൾക്ക് വിവിധ പ്രോഗ്രാമുകളിലെ പഠനത്തിന് സ്കോളർഷിപ്പുണ്ട്. പട്ടികവിഭാഗക്കാർക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിക്കുന്നതാണ്.
വിവിധ പ്രോഗ്രാമുകൾ
പ്ലസ്ടു യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ താഴെ നൽകുന്നു.
1.ബിഎസ്‌സി ടെക്സ്റ്റൈൽസ്
2.ബിഎസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്
3.ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്
4.ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ
ഇതുകൂടാതെ ബിരുദ യോഗ്യത അടിസ്ഥാനമാക്കിയുള്ള താഴെക്കാണുന്ന പ്രോഗ്രാമുകളും സ്ഥാപനത്തിലുണ്ട്.
1.മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ്
2.നോൺ–വോവൺ ടെക്‌സ്‌റ്റൈൽസ് മാനേജ്‌മെന്റ്
3.ബ്ലോക് ചെയിൻ ടെക്നോളജി ആപ്ലിക്കേഷൻസ് ഇൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി.
advertisement
പ്രോഗ്രാമുകളും അടിസ്ഥാന യോഗ്യതയും
1.ബിഎസ്‌സി ടെക്സ്റ്റൈൽസ്
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് / ബയോളജി അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.3 വർഷമാണ്, കാലാവുധി .
advertisement
2.ബിഎസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് അടങ്ങിയ പ്ലസ്ടു, അഥവാ ടെക്സ്റ്റൈൽ വിഷയങ്ങളടങ്ങിയ വൊക്കേഷനൽ പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പ്ലസ്ടു വിൽ 45% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മതി.3 വർഷമാണ്, കാലാവുധി .
3.ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ യോഗ്യതയോ
ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.3 വർഷമാണ്, കാലാവുധി .
advertisement
4.ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു/ തത്തുല്യ യോഗ്യതയോ
ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകർക്ക് പ്ലസ്ടു വിൽ 50% മാർക്ക് വേണം. എന്നാൽ പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി.3 വർഷമാണ്, കാലാവുധി.
തെരഞ്ഞെടുപ്പ് ക്രമം
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ടെസ്റ്റായ SVPET (സർദാർ വല്ലഭ്ഭായ് പട്ടേൽ എൻട്രൻസ് ടെസ്റ്റ്) യിലൂടെയാണ്, പ്രവേശനം. പരീക്ഷയ്ക്ക് , മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
advertisement
അപേക്ഷാ ക്രമം
വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചതിനു ശേഷം, പിഡിഎഫ് ഫോർമാറ്റിലാക്കി, നിർദിഷ്ട സർട്ടിഫിക്കറ്റുകളും ചേർത്ത്, admission@svpitm.ac.in എന്ന ഐഡിയിലേക്ക് ഇ–മെയിൽ ചെയ്യണം.500/- രൂപയാണ്, അപേക്ഷാഫീസ് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പീലുമേട് (കോയമ്പത്തൂർ) ശാഖയിലേക്കു നിർദിഷ്ട രീതിയിൽ ഓൺലൈനായി ഫീസടയ്ക്കാവുന്നതാണ്. ഒരു അപേക്ഷാ ഫോമിൽ ഒരു പ്രോഗ്രാമിനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫീയടയ്ക്കേണ്ട.
വിലാസം
Sardar Vallabhbhai Patel International School of Textiles & Management, Avinashi Road, Peelamedu,
advertisement
Coimbatore - 641 004
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 98438 14145
മെയിൽ -admission@svpitm.ac.in
വെബ് സൈറ്റ് -http://svpistm.ac.in
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ടെക്‌സ്‌റ്റൈൽ രംഗത്ത് ശോഭനമായ ഭാവി നേടാം; കോയമ്പത്തൂരിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റിൽ പഠിക്കാം
Next Article
advertisement
തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌
തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌
  • പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ആനന്ദ് ചികിത്സയിൽ ആയിരുന്നു.

  • ആനന്ദിന്റെ ആത്മഹത്യയ്ക്ക് ജോലിഭാരം മൂലമുള്ള മാനസിക സമ്മർദമാണ് കാരണം എന്നാണ് സംശയം.

View All
advertisement