ആരോഗ്യ-മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി തന്നെ തുറക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ അനുമതി നൽകിയതായി റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. സർക്കാർ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മാത്രമേ കോളേജുകളിലും സ്ഥാപനങ്ങളിലും ഹാജരാകാൻ അനുവാദമുള്ളുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോളേജുകളും സ്ഥാപനങ്ങളും കോവിഡ് രോഗവുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
advertisement
Also Read- കർണാടകയിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ഈ നടപടികൾ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കുമെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം നിയമനടപടികൾക്കും ബാധകമായ മറ്റ് നിയമ വ്യവസ്ഥകൾക്കും പുറമെ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ച് നടപടിയെടുക്കാൻ സാധിക്കുമെന്ന് പ്രസാദ് മുന്നറിയിപ്പ് നൽകി.
അതേ സമയം കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉടനുണ്ടാകാമെന്നും എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിയന്ത്രണ നടപടികൾ കൈക്കൊള്ളണമെന്നും നിതി ആയോഗ് അംഗം (ഹെൽത്ത്) ഡോ. വി.കെ പോൾ വ്യക്തമാക്കിയിരുന്നു. മൂന്നാമത്തെ തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന കോവിഡ് കേസുകളുടെ വർദ്ധനവ് ഒഴിവാക്കാൻ അടുത്ത 100-125 ദിവസം വളരെ നിർണായകമാണെന്നും, ആഗോളതലത്തിൽ കേസുകളുടെ വർധനവും രോഗതീവ്രത കുറയുന്നതിൽ ഇന്ത്യയുടെ കാലതാമസവും പ്രത്യേകം പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
“വൈറസ് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ചില പ്രദേശങ്ങൾക്കും ജില്ലകൾക്കും സംസ്ഥാനങ്ങൾക്കും വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്ക ഉണ്ട്. അതിനാൽ, നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, കാരണം പെട്ടെന്നൊരു പൊട്ടിത്തെറി സംഭവിച്ചേക്കാം. സ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണ്, പക്ഷേ ഭാവിയിൽ ഇത് കൂടുതൽ വഷളായേക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സാഹചര്യം നിയന്ത്രണ വിധേയമാക്കേണ്ട ഉത്തരവാദിത്വം നമ്മുടെ കൈയിലാണെന്ന് നിതി ആയോഗ് അംഗം (ഹെൽത്ത്) ഡോ. വി.കെ പോൾ പറഞ്ഞു.