‘ഒഴിവുദിനങ്ങൾ കുട്ടികൾക്ക് തിരിച്ചുനൽകുക;പഠനം സ്കൂളിൽ മാത്രമല്ല’; 210 പഠനദിനത്തിനെതിരേ എൻ.എസ് മാധവൻ
അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ 210 ആക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ സിപിഎം അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു. കൂടിയാലോചനയില്ലാതെയാണ് വിദ്യാഭ്യാസ കലണ്ടർ നിശ്ചയിച്ചതെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ കുറ്റപ്പെടുത്തി. പ്രതിദിനം അഞ്ചുമണിക്കൂർ എന്നനിലയിൽ പ്രൈമറിയിൽ ഇപ്പോൾത്തന്നെ 200 പ്രവൃത്തിദിനങ്ങളുണ്ട്. അതിനാൽ ശനിയാഴ്ച ക്ലാസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ശനിയാഴ്ച്ച സ്കൂൾ പ്രവർത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ
നേരത്തേ, സിപിഐ അനുകൂല അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. സർക്കാര്‍ തീരുമാനത്തെ വിമർശിച്ചിരുന്നു. എന്നാൽ അധ്യാപക സംഘടനകളിലെ എല്ലാവർക്കും വിഷയത്തിൽ എതിർപ്പില്ലെന്ന നിലപാടിലാണ് മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.