'ഒഴിവുദിനങ്ങൾ കുട്ടികൾക്ക് തിരിച്ചുനൽകുക;പഠനം സ്കൂളിൽ മാത്രമല്ല'; 210 പഠനദിനത്തിനെതിരേ എൻ.എസ് മാധവൻ
- Published by:Anuraj GR
- news18-malayalam
വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ'- എൻ എസ് മാധവൻ പറഞ്ഞു
കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. 1/3
— N.S. Madhavan (@NSMlive) June 2, 2023
എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്. അപ്പോഴാണു കളിയിൽ പ്രാവിണ്യം നേടുന്നതും വായിച്ച് വലുതാകുന്നതും. ഉശിരില്ലാത്ത കുട്ടികളെ സൃഷ്ടിക്കാനുള്ളതല്ല സ്കൂളുകൾ.
പരിഷ്കൃത രാജ്യങ്ങളിലെ പഠനദിവസങ്ങൾ ചില ഉദാഹരണങ്ങളിലൂടെ.
യു കെ – 190 2/3— N.S. Madhavan (@NSMlive) June 2, 2023
യു എസ് – 160-180
ഫ്രാൻസ് – 144 (ആഴ്ചയിൽ 4 ദിവസം)
ജപ്പാനിൽ 210 – അതിൽ നല്ലൊരു ഭാഗം പാഠ്യേതര വിഷയങ്ങൾക്കും ഫീൽഡ് ട്രിപ്പുകൾക്കും. വിദ്യാഭ്യാസ വകുപ്പ്
കുട്ടികൾക്ക് ഒഴിവുദിവസങ്ങൾ തിരിച്ചുനൽകുക. അവരുടെ ബാല്യങ്ങൾ കവർച്ച ചെയ്യാതിരിക്കുക. പഠനം സ്കൂളുകളിൽ മാത്രമല്ല നടക്കുന്നത്. 3/3— N.S. Madhavan (@NSMlive) June 2, 2023