ശനിയാഴ്ച്ച സ്കൂൾ പ്രവർത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ

Last Updated:

മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടതെന്നും വാർത്താ കുറിപ്പിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമാക്കിയ തീരുമാനത്തിൽ എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ.
വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് അധ്യാപക സംഘടന പറയുന്നു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും കെഇആര്‍ വ്യവസ്ഥകളുമനുസരിച്ച് നിലവില്‍ പ്രൈമറിയില്‍ 800 ഉം സെക്കന്‍ററിയില്‍ 1000 വും ഹയര്‍ സെക്കന്‍ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്.
Also Read- റേഷന്‍ വിതരണം തടസപ്പെടുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നു; വി.ഡി സതീശന്‍
ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവര്‍ത്തി ദിനങ്ങള്‍ നിലവിലുള്ളതുകൊണ്ടുതന്നെ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കേണ്ട സാഹചര്യമില്ല.
advertisement
Also Read- കാസർഗോഡ് റെയിൽ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്
ശരനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിവന്നത് അടുത്ത ഒരാഴ്ചത്തെ പാഠഭാഗങ്ങളുടെ ആസൂത്രണം നടത്തുവാന്‍ അധ്യാപകർക്കും കഴിഞ്ഞ ഒരാഴ്ചത്തെ പാഠഭാഗങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്കും ആവശ്യമായ സമയം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ്. മതിയായ സമയം കാര്യക്ഷമമായ അധ്യായനം എന്ന ലക്ഷ്യത്തിലേത്ത് അധ്യാപക സമൂഹത്തെ നയിക്കുകയാണ് വേണ്ടതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
വിവാദങ്ങള്‍ക്കിട നല്‍കാതെ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമായി വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശനിയാഴ്ച്ച സ്കൂൾ പ്രവർത്തി ദിവസം; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement