TRENDING:

യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതി പഠിക്കണോ ? പോളിടെക്നിക് കോഴ്സുകളില്‍ പ്രവേശനം നേടാം

Last Updated:

ഡിപ്ലോമക്കാർക്കു മാത്രമായി പി.എസ്.സി., യു.പി.എസ്.സി., ആർ.ആർ.ബി., പ്രതിരോധ വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിനു ഒഴിവുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിപ്ലോമ അടിസ്ഥാന യോഗ്യതയായ നിരവധി തസ്തികകളാണ്, ഓരോ വർഷവും കേന്ദ്ര -സംസ്ഥാന – പൊതുമേഖലാ സ്ഥാപനങ്ങളിലായുള്ളത്.ഡിപ്ലോമക്കാർക്കു മാത്രമായി പി.എസ്.സി., യു.പി.എസ്.സി., ആർ.ആർ.ബി., പ്രതിരോധ വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിനു ഒഴിവുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. ഇതു കൂടാതെ ബി.ടെക്. പ്രോഗ്രാമുകളിലേക്ക് പ്ലസ്ടുവില്ലാതെ തന്നെ രണ്ടാം വർഷത്തേക്ക് പ്രവേശനത്തിനുള്ള അവസരം ഡിപ്ലോമക്കാർക്കുണ്ട്.
advertisement

പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് ഡിപ്ലോമ പൂർത്തിയാക്കി, 18 വയസ്സെത്തുന്നതോടെ തന്നെ സ്വകാര്യ- സർക്കാർ മേഖലയിൽ ജോലിയിൽവേശിക്കാനും അവസരമുണ്ട്. സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ വിവിധ ഡിപ്ലോമ (റഗുലർ ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

Also Read-ആരോഗ്യവകുപ്പിന് കീഴില്‍ നഴ്സാകാന്‍ പഠിക്കണോ ? ജി.എൻ.എം. കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ – സ്വാശ്രയ – ഐ.എച്ച്.ആർ.ഡി., കേപ് പോളി ടെക്നിക് കോളേജുകളിൽ,  2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനാണ്, അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏകജാലക പ്രവേശന നടപടിക്രമമാണ്, പിന്തുടരുന്നത്. കേരളത്തിലെ സർക്കാർ/IHRD/CAPE പോളി ടെക്നിക് കോളേജുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളി ടെക്നിക് കോളേജുകളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.

advertisement

Also Read- നഴ്സിംഗ്‌, പാരാമെഡിക്കൽ കേരളത്തിൽ 7600 സീറ്റുകൾ; അപേക്ഷിക്കുന്നത് എങ്ങനെ?

സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതാതു കോളജിലേക്ക് ഓൺലൈനായി അപേക്ഷിക്കുകയും മാനേജ്മെന്റ്

ക്വോട്ടയുടെ അപേക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനവസരമുണ്ട്. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ജൂൺ 30 വരെയാണ്, സമയമനുവദിച്ചിട്ടുള്ളത്.

ആർക്കൊക്കെ അപേക്ഷിക്കാം

SSLC/THSLC/CBSE എന്നീ പരീക്ഷകളിലും തത്തുല്യ പരീക്ഷകളിലും ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളിൽ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത് കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം 2 ലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്‌കോർ നിശ്ചയിക്കുന്നത്.

advertisement

വിവിധ സംവരണങ്ങൾ

THSLC, VHSE പാസ്സായ വിദ്യാർത്ഥികൾക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. ഇതു കൂടാതെ ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

അപേക്ഷാ ഫീസ്

പൊതു വിഭാഗങ്ങൾക്ക് 200/- രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100/- രൂപയുമാണ് അപേക്ഷാ ഫീസ്. വെബ് സൈറ്റിലൂടെ  One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/ സർക്കാർ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും ഇതോടൊപ്പം എൻ.സി.സി., സ്പോർട്സ്  വിഭാഗങളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്.

advertisement

എൻ.സി.സി., സ്പോർട്സ്  വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി. ഡയറക്ടറേറ്റിലേക്കും, സ്പോർട്സ് കൗൺസിലിലേക്കും നൽകേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.polyadmission.org

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതി പഠിക്കണോ ? പോളിടെക്നിക് കോഴ്സുകളില്‍ പ്രവേശനം നേടാം
Open in App
Home
Video
Impact Shorts
Web Stories