ആരോഗ്യവകുപ്പിന് കീഴില്‍ നഴ്സാകാന്‍ പഠിക്കണോ ? ജി.എൻ.എം. കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

സ്വകാര്യ നഴ്സിംഗ് സ്കൂളുകൾ നടത്തുന്ന ജി.എൻ .എം. കോഴ്സിന് അതാതു സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്

കേരള സർക്കാർ ആരോഗ്യ വകുപ്പിന് കീഴിൽ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സർക്കാർ നേഴ്സിംഗ് സ്ക്കൂളുകളിലെ ജി.എൻ .എം. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.2023 ഒക്ടോബർ – നവംബർ മാസത്തിലാണ് , ജനറൽ നഴ്സിംഗ് കോഴ്സ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. സർക്കാർ തലത്തിൽ 15 നഴ്സിംഗ് സ്കൂളുകളാണുള്ളത്.
സ്വകാര്യ നഴ്സിംഗ് സ്കൂളുകൾ നടത്തുന്ന ജി.എൻ .എം. കോഴ്സിന് അതാതു സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടത്. 14 ജില്ലകളിലും പഠനാവസരമുണ്ട്. 20% സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അതാതു ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്കാണ് , അപേക്ഷിക്കാനവസരം . എന്നൽ എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്റ്റ് മാർക്ക് മതിയാകും. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റു സ്ട്രീമുകളിലുള്ളവരേയും പരിഗണിക്കുന്നതാണ്. അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ 27 വയസ്സിൽ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക്, 3 വർഷവും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
advertisement
അപേക്ഷാ ക്രമം
ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന
അപേക്ഷാ ഫോം പൂരിപ്പിച്ചതിനു ശേഷം, അതാത് ജില്ലയിലെ നഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പാളിന് 20/07/2022 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ലഭിച്ചിരിക്കണം. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75/- രൂപയും മറ്റുള്ള വിഭാഗത്തിന് 250/- രൂപയുമാണ്. ഇത് ചലാൻ മുഖാന്തിരം അടയ്ക്കണം.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. എസ്.എസ്.എൽ.സി. സർട്ടിഫിക്കേറ്റിന്റെ / ജനന സർട്ടിഫിക്കേറ്റിന്റെ കോപ്പി
advertisement
2. പ്ലസ് ടു സർട്ടിഫിക്കേറ്റിന്റെ കോപ്പി
3. ഫീസടച്ച ചലാൻ
4. ജില്ല മാറ്റമുണ്ടെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്
5. സംവരണം തെളിയിക്കുന്ന രേഖകൾ
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
കേരളത്തിലെ നഴ്സിംഗ് സ്കൂളുകളും ഫോൺ നമ്പറും
1. ഗവ. നഴ്സിംഗ് സ്ക്കൂൾ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം, Ph: 0471 2306395
2. ഗവ. നഴ്സിംഗ് സ്ക്കൂൾ, കൊല്ലം, Ph: 0474 2767610
3. ഗവ. നഴ്സിംഗ് സ്ക്കൂൾ, എസ്.സി/എസ്.ടി, ആശ്രാമം, കൊല്ലം Ph: 0474 2767241
advertisement
4. ഗവ. നഴ്സിംഗ് സ്ക്കൂൾ, ആലപ്പുഴ Ph: 0477 2237516
5. ഗവ. നഴ്സിംഗ് സ്ക്കൂൾ, പത്തനംതിട്ട Ph: 0468 2362641
6. ഗവ. നഴ്സിംഗ് സ്ക്കൂൾ, കോട്ടയം Ph: 0481 2562285
7. ഗവ. നഴ്സിംഗ് സ്കൂൾ, ഇടുക്കി Ph: 04862 257471
8. ഗവ. നഴ്സിംഗ് സ്ക്കൂൾ, എറണാകുളം Ph: 0484 2351314
9. ഗവ.നഴ്സിംഗ് സ്കൂൾ, തൃശ്ശൂർ Ph: 0487 2320583
10. ഗവ.നഴ്സിംഗ് സ്ക്കൂൾ, മലപ്പുറം Ph: 0483 2760007
advertisement
11. ഗവ.നഴ്സിംഗ് സ്ക്കൂൾ, പാലക്കാട് Ph: 0491 2500354
12. ഗവ.നഴ്സിംഗ് സ്ക്കൂൾ, കോഴിക്കോട് Ph: 0495 2365977
13. ഗവ.നഴ്സിംഗ് സ്കൂൾ, കണ്ണൂർ Ph: 0497 2705158
14. ഗവ.നഴ്സിംഗ് സ്കൂൾ, വയനാട് Ph: 04935 222255
15. ഗവ.നഴ്സിംഗ് സ്കൂൾ,കാസർഗോഡ് Ph: 0467 2217440
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
ആരോഗ്യവകുപ്പിന് കീഴില്‍ നഴ്സാകാന്‍ പഠിക്കണോ ? ജി.എൻ.എം. കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement