നഴ്സിംഗ്, പാരാമെഡിക്കൽ കേരളത്തിൽ 7600 സീറ്റുകൾ; അപേക്ഷിക്കുന്നത് എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3
നാട്ടിലും വിദേശത്തും വലിയ തൊഴിലവസരങ്ങളുള്ള നഴ്സിംഗ്, പാരാമെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കഴിഞ്ഞ വർഷം ബിഎസ്സി നഴ്സിംഗിനും മറ്റു പാരാമെഡിക്കൽ പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് വലിയ ഡിമാന്റായിരുന്നു. നഴ്സിംഗിന് സർക്കാർ-സ്വാശ്രയ വിഭാഗങ്ങളിലായി സംസ്ഥാനത്തുള്ള 7600 സീറ്റിലേക്ക് ഒരു ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. പാരാമെഡിക്കൽ കോഴ്സുകൾക്ക് ലഭിച്ച അപേക്ഷകൾ നിലവിലെ സീറ്റുകളുടെ പത്ത് മടങ്ങാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അപേക്ഷാ ക്രമം
എൽ.ബി.എസ് സെന്ററിനാണ് പ്രവേശന ചുമതല. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രോസ്പെക്ടസ്, വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3 ആണ്. എന്നാൽ അപേക്ഷാ ഫീസ് ഒടുക്കാൻ ജൂൺ 30 വരെയേ അവസരമുള്ളൂ. ജനറൽ, എസ്.ഇ.ബി.സി. വിഭാഗങ്ങൾക്ക് 800/- രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാനവസരമുണ്ട്.
advertisement
വിവിധ പ്രോഗ്രാമുകൾ
- 1.ബി.എസ്.സി. നഴ്സിംഗ്
- 2.ബി.എസ്.സി. എം.എൽ.റ്റി
- 3.ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി
- 4 ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
- 5.ബി.എസ്.സി. ഒപ്റ്റോമെടി
- 6. ബി.പി.റ്റി.
- 7.ബി.എ.എസ്സ് എൽ.പി.
- 8.ബി.സി.വി.റ്റി.
- 9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി
- 10.ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി
- 11.ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി
- 12.ബി.എസ്.സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി
- 13. ബി.എസ്.സി. ന്യൂറോ ടെക്നോളജി
അടിസ്ഥാന യോഗ്യത
അപേക്ഷാർത്ഥികൾ 2018 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചവരായിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 31 വയസ്സാണ്. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 11.12.2023 ൽ പരമാവധി 46 വയസ്സു വരെയാകാം. ബി.എസ്.സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് സയൻസ് സ്ട്രീമിലുള്ള കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. ചില കോഴ്സുകൾക്ക് പഠിച്ച വിഷയങ്ങളിൽ (സയൻസ്) നിന്ന് വ്യത്യാസങ്ങളാകാം.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: www.lbscentre.kerala.gov.in
ഫോൺ: 04712560363, 04712560364
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 08, 2023 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നഴ്സിംഗ്, പാരാമെഡിക്കൽ കേരളത്തിൽ 7600 സീറ്റുകൾ; അപേക്ഷിക്കുന്നത് എങ്ങനെ?