അതിവേഗം മുന്നേറുന്ന സമ്പദ് വ്യവസ്ഥയുമായി മത്സരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് നാരായണ മൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ദാസ് പൈയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് പരിപാടിക്കിടെയായിരുന്നു നാരായണമൂര്‍ത്തിയുടെ പരാമര്‍ശം.
”കുറഞ്ഞ വേതനത്തില്‍, കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന ഇന്ത്യക്കാരുടെ മനോഭാവത്തിന് ഉത്തമ ഉദാഹരണമാണിത്.. വെറുതേ മഹത്വവത്കരിക്കപ്പെടുന്ന, നിലവാരം കുറഞ്ഞ മൂല്യവർധിത ഉത്പന്നങ്ങൾ നൽകുന്ന ഒരു ഐടി സേവനദാതാവാണ് ഇൻഫോസിസ് എന്നു പറയുന്നതിനു കാരണവും അതാണ്,” അഭിജിത്ത് എക്‌സില്‍ കുറിച്ചു.
Also read-‘യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം’: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി
”അഭിജിത്ത്, ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്താതിരിക്കൂ. എന്താണ് ഇന്‍ഫോസിസ് എന്നും അവിടെയെന്താണ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് അറിയില്ല. ലോകത്തിലെ അത്യാധുനിക കമ്പനികളിലെ ഏറ്റവും സങ്കീര്‍ണമായ ജോലികള്‍ ചെയ്യുന്നത് ഇന്ത്യയാണ്. താരതമ്യപ്പെടുത്താവുന്ന തരത്തിൽ, 20 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള ഒരു കമ്പനി നിങ്ങൾ സ്ഥാപിക്കൂ, എന്നിട്ട് ഇതേക്കുറിച്ച് സംസാരിക്കൂ. പക്ഷേ, അതുവരെയെങ്കിലും മിണ്ടാതിരിക്കൂ”, അഭിജിത്തിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്ത് മോഹന്‍ദാസ് പൈ എക്‌സില്‍ കുറിച്ചു.
മോഹന്‍ദാസ് പൈയുടെ ട്വീറ്റ് വളരെ വേഗമാണ് വൈറലായത്. മോഹന്‍ദാസ് പൈയെ അനുകൂലിച്ച് നിരവധി പേര്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തി. ആരും ആരെയും 70 മണിക്കൂര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും കൂടുതല്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ അവസരങ്ങള്‍ ഇവിടുയുണ്ടെന്നും ഒരാള്‍ പറഞ്ഞു.
അതേസമയം, ഇന്‍ഫോസിസിന്റെ നേട്ടങ്ങളെ കുറച്ച് കാണുന്നില്ലെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍, പാശ്ചാത്യരാജ്യങ്ങളോട് മത്സരിക്കുന്നത് ജോലി സമയം വര്‍ധിപ്പിച്ചല്ല, മറിച്ച് നൈപുണ്യ വികസനവും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തിയും ഊര്‍ജസ്വലതയോടെ ജോലി ചെയ്തുമാണെന്ന് മറ്റൊരാള്‍ പറഞ്ഞു.
മോഹന്‍ദാസ് നടത്തുന്ന ‘ദ റെക്കോഡ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് നാരായണ മൂര്‍ത്തി പ്രസ്താവന നടത്തിയത്. സാങ്കേതികവിദ്യ, രാജ്യത്തെ ജോലി സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ നാരായണ മൂര്‍ത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സംഭാഷണത്തിനിടയില്‍, ഇന്ത്യയുടെ താഴ്ന്ന തൊഴില്‍ ഉത്പാദനക്ഷമത ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് 77-കാരനായ നാരായണ മൂര്‍ത്തി എടുത്തുപറഞ്ഞു. ചൈന പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജര്‍മനിയുടെയും ജപ്പാന്റെയും ശ്രമങ്ങള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള കാലതാമസവും പുരോഗതിക്ക് വലിയ തടസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം യുവാക്കളാണെന്ന് പറഞ്ഞ മൂര്‍ത്തി, രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും ഊന്നിപ്പറഞ്ഞു.
ഇന്ത്യക്ക് ഒരു പരിവര്‍ത്തനം വേണണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അച്ചടക്കം, കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം എന്നിവയാണ് പുരോഗതിയുടെ പിന്നിലെ ചാലകശക്തികളെന്നും അദ്ദേഹം പറഞ്ഞു.