'നമുക്കു വേണ്ടത് അഞ്ചു ദിവസത്തെ ജോലി രീതിയല്ല'; ആഴ്ചയിൽ 70 മണിക്കൂർ ജോലിക്ക് പിന്തുണയുമായി വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍

Last Updated:

ഇതിന് ഉദാഹരണമായി പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 14-16 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

JSW's Sajjan Jindal
JSW's Sajjan Jindal
യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തെ പിന്തുണച്ച് ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍. നാരായണ മൂര്‍ത്തിയുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
”നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തെ പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നു. സമര്‍പ്പണബോധമാണ് നമുക്കു വേണ്ടത്. 2047 ഓടെ ഇന്ത്യയെ ഒരു കരുത്തുറ്റ സാമ്പത്തിക ശക്തിയായി മാറ്റണം,” ജിന്‍ഡാല്‍ പറഞ്ഞു.
അഞ്ച് ദിവസത്തെ ജോലി സംസ്‌കാരത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.”ഇന്ത്യയെ പോലെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന് യോജിച്ചതല്ല ആ അഞ്ച് ദിവസത്തെ ജോലി സംസ്‌കാരം,” ജിന്‍ഡാല്‍ പറഞ്ഞു.
advertisement
ഇതിന് ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.”പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 14-16 മണിക്കൂര്‍ ജോലി ചെയ്യും. എന്റെ പിതാവ് ദിവസവും 12-14 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നു. ഏഴ് ദിവസവും അദ്ദേഹം ജോലി ചെയ്യുമായിരുന്നു. ഞാന്‍ എല്ലാദിവസവും 10-12 മണിക്കൂര്‍ വരെയാണ് ജോലി ചെയ്യുന്നത്. ജോലിയില്‍ നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയണം. അതുപോലെ തന്നെ രാജ്യപുനര്‍നിര്‍മാണത്തിനും താല്‍പര്യം കാണിക്കണം,” ജിന്‍ഡാല്‍ പറഞ്ഞു.
നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തെ ഏറ്റെടുത്ത് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഓല ക്യാബ് സഹസ്ഥാപകനായ ഭവീഷ് അഗര്‍വാളും മൂര്‍ത്തിയുടെ അഭിപ്രായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
അതേസമയം ,വ്യത്യസ്തമായ അഭിപ്രായവുമായാണ് അപ്ഗ്രാഡ് സഹസ്ഥാപകന്‍ റോണി സ്‌ക്രൂവാല രംഗത്തെത്തിയത്.”ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതിനര്‍ത്ഥം കൂടുതല്‍ സമയം ജോലി ചെയ്യുക എന്നതല്ല. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുകയെന്നാണ് ഇതിനര്‍ത്ഥം. അപ്‌സ്‌കില്ലിംഗ്, മികച്ച തൊഴില്‍ അന്തരീക്ഷം, ജോലിയ്ക്ക് മികച്ച വേതനം എന്നിവയും അതിലുള്‍പ്പെടും,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത 3one4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ ‘ദി റെക്കോര്‍ഡ്’ എന്ന പരിപാടിയിലാണ് നാരായണ മൂര്‍ത്തി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായാണ് അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടത്. സാങ്കേതിക വിദ്യ, ഇന്‍ഫോസിസ്, രാജ്യപുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പോഡ്കാസ്റ്റില്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.
advertisement
ഇന്ത്യയുടെ തൊഴില്‍ക്ഷമത മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ രാജ്യത്തെ യുവജനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്യണം. ജപ്പാനും ജര്‍മനിയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രകടിപ്പിച്ച ഉത്പാദനക്ഷമത കാഴ്ചവെയ്ക്കാനാകണം. എങ്കില്‍ മാത്രമെ ചൈന പോലുള്ള വന്‍ശക്തികളോടൊപ്പം മത്സരിക്കാന്‍ കഴിയൂവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.
”ഇന്ത്യയുടെ തൊഴില്‍ക്ഷമത വളരെ കുറവാണ്. ഉത്പാദനക്ഷമത, സര്‍ക്കാരിലെ അഴിമതി, ഉദ്യോഗസ്ഥതലത്തിലെ കാലതാമസം എന്നിവയില്‍ പുരോഗതി വരുത്താത്തിടത്തോളം കാലം വന്‍ സാമ്പത്തിക ശക്തികളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇത് എന്റെ രാജ്യമാണെന്ന് ഓരോ യുവാക്കളും പറയണം. രാജ്യത്തിന് വേണ്ടി 70 മണിക്കൂര്‍ ജോലി ചെയ്യുമെന്ന് പറഞ്ഞ് അവര്‍ മുന്നോട്ട് വരണം എന്നും നാരായണ മൂര്‍ത്തി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Career/
'നമുക്കു വേണ്ടത് അഞ്ചു ദിവസത്തെ ജോലി രീതിയല്ല'; ആഴ്ചയിൽ 70 മണിക്കൂർ ജോലിക്ക് പിന്തുണയുമായി വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement