Also Read-യുപിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം: പീഡനത്തിനിരയായ 22കാരി മരിച്ചു
കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ആദ്യമായി പ്രതിദിന കണക്ക് എണ്ണായിരം കടന്നു. 8830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഉറവിട് വ്യക്തമല്ലാത്ത 784 കേസുകളുമുണ്ട്. എറണാകുളം 896, തിരുവനന്തപുരം 835, മലപ്പുറം 877, കോഴിക്കോട് 910, കൊല്ലം 808, തൃശൂര്‍ 781, ആലപ്പുഴ 658, പാലക്കാട് 413, കണ്ണൂര്‍ 318, കോട്ടയം 422, കാസര്‍ഗോഡ് 286, പത്തനംതിട്ട 195, വയനാട് 196, ഇടുക്കി 105 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
Also Read-Drive in Cinema| ഇനി കാറിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാം; ഡ്രൈവ് ഇൻ സിനിമ കൊച്ചിയിൽ വരുന്നു
123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു