TRENDING:

Vaccination | ഒരു വര്‍ഷത്തില്‍ 157 കോടി ഡോസ് കോവിഡ് വാക്‌സിന്‍: ഇന്ത്യ വാക്‌സിനേഷനില്‍ നാഴികക്കല്ല് കൈവരിച്ചതിങ്ങനെ

Last Updated:

ഒരു വര്‍ഷത്തിന് ഇടയില്‍ രാജ്യത്ത് വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ ജനസംഖ്യയുടെ 92 ശതമാനത്തിൽ അധികം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു വര്‍ഷlത്തിന് മുന്‍പ്  ഇതേ ദിവസമാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ (Covid Vaccine) വിതരണം ആരംഭിച്ചത്. കഴിഞ്ഞ 365 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 157 കോടി കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യതു. ഇതില്‍
advertisement

65.48 കോടി പേര്‍ക്ക്  രണ്ട്  ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

തുടക്കത്തില്‍ വാക്‌സിന്‍ വിതരണത്തിന്റെ വേഗത കുറവായിരുന്നു. ഈ ഘട്ടത്തില്‍ മുന്നണി പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വളരെ കുറച്ച് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് രാജ്യത്ത് വാക്‌സിന്‍ ലഭ്യമായത്. പിന്നിട് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വാക്‌സിന്‍ വിതരണത്തിന്റെ വേഗത വര്‍ധിച്ചു.

2021 ജനുവരി 16-ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നീട് ഫെബ്രുവരി 2 കൊറോണ മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച് 1 മുതല്‍, 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45-ഉം 60-ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള ഗുരുതര രോഗ മുള്ളവര്‍ക്കും കുത്തിവയ്പ്പ് ആരംഭിച്ചു. ഒരു മാസത്തിന് ഇടയില്‍ തന്നെ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങി.

advertisement

മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും രാജ്യത്ത് വാക്‌സിന്‍ നല്‍കുവാന്‍ ആരംഭിച്ചു. 2022 ജനുവരി 3 മുതല്‍ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുവാന്‍  തുടങ്ങി.

സെപ്റ്റംബറില്‍ മാസത്തില്‍ 23.50 കോടി വാക്‌സിന്‍ വിതരണം നടത്തി. ഇത് രാജ്യത്തെ മൊത്തം വാക്‌സിനേഷന്റെ 15% വരും. സെപ്തംബര്‍ 17 മാത്രം   രാജ്യത്ത് 2.5 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതു.

ഡിസംബര്‍ മാസത്തില്‍ 21.05 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ജനുവരി മുതല്‍ രാജ്യത്ത് 11.9 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

advertisement

വാക്‌സിന്‍ വിതരണം ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ 100 കോടി വാക്‌സിന്‍ ഡോസുകളും ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടി ഡോസുകളും രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. 2022 ജനുവരി 7 നാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 150 കോടി കവിഞ്ഞത്.

ഒരു വര്‍ഷത്തിന് ഇടയില്‍ രാജ്യത്ത് വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ ജനസംഖ്യയുടെ 92 ശതമാനത്തിൽ അധികം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Google യുഎസ് ഓഫീസുകളിലെത്തുന്ന എല്ലാ ജീവക്കാര്‍ക്കും പ്രതിവാര കോവിഡ് 19 ടെസ്റ്റുകള്‍ നിര്‍ബന്ധം

advertisement

അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2,71,202 കോവിഡ്  കേസുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 314 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്. ഒമിക്രോൺ ) കേസുകളിലും 28.17 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 7,743 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Also Read- Home Isolation | കോവിഡ് ബാധിതരാണോ? ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾ അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1,38,331 രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,50,85,721 ആയി. ഇന്ത്യയിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 16.28 ഉം പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 13.69 ഉം ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Vaccination | ഒരു വര്‍ഷത്തില്‍ 157 കോടി ഡോസ് കോവിഡ് വാക്‌സിന്‍: ഇന്ത്യ വാക്‌സിനേഷനില്‍ നാഴികക്കല്ല് കൈവരിച്ചതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories