TRENDING:

Covid 19 | യുകെയിൽനിന്ന് എത്തിയ 20 പേർക്ക് കോവിഡ്; ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

Last Updated:

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. യുകെയിൽനിന്ന് വന്ന 20 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.
advertisement

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ രണ്ട് പേര്‍ക്കും, ചെന്നൈയില്‍ എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ 17 പേര്‍ക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.

Also Read- Covid 19 | 'ക്വറന്‍റീനും RT PCR ടെസ്റ്റും നിർബന്ധം'; യുകെയിൽനിന്ന് വരുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

അതേസമയം ആരിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസ് സമ്മർദ്ദത്തിൽ ഇത്തരം വകഭേദങ്ങളോ കാര്യമായ പരിവർത്തനങ്ങളോ ഇതുവരെ ഇന്ത്യയിൽ കണ്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. നീതി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“ഇപ്പോൾ മുതൽ,നമ്മുടെ ചർച്ചകൾ, ലഭ്യമായ ഡാറ്റയെക്കുറിച്ച് ആഴത്തിലുള്ള ധാരണ, വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കുമ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ഇത് കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്,” ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോൾ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “ഈ പുതിയ വെല്ലുവിളി, സമഗ്രമായ ശ്രമങ്ങളിലൂടെ ചെറുക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. “ജീനോമിക് സീക്വൻസ് ഫലപ്രദമായി നേരിട്ടാൽ നമ്മൾ സുരക്ഷിതരാകും,” അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | യുകെയിൽനിന്ന് എത്തിയ 20 പേർക്ക് കോവിഡ്; ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ
Open in App
Home
Video
Impact Shorts
Web Stories