TRENDING:

COVID 19| 50 ശതമാനം കേസുകളും രാജ്യത്തെ 10 നഗരങ്ങളിൽ; മുംബൈയിലും ഡൽഹിയിലും മാത്രമായി 5000ത്തിൽ അധികം കേസുകള്‍

Last Updated:

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍, ഹൈദരാബാദ്, ചെന്നൈ,സൂറത്ത് ,ആഗ്ര എന്നീ നഗരങ്ങളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 17656 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധിതരുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയില്‍ അധികവും പത്തു പ്രധാന നഗരങ്ങളിലാണ്.
advertisement

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍, ഹൈദരാബാദ്, ചെന്നൈ,സൂറത്ത് ,ആഗ്ര എന്നീ നഗരങ്ങളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നഗരങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും കൂടുതല്‍ ടെസ്റ്റിംഗ് സൗകര്യം ഉള്ളതിനാലുമാണ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നാണ് വിലയിരുത്തൽ.

മുംബൈ

മഹാരാഷ്ട്രയിൽ ഇതുവരെ 4666 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3032 കേസുകളും റിപ്പോട്ട് ചെയ്തിട്ടുള്ളത് മുംബൈ നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 232 പേര്‍ മരിച്ചതില്‍ 132 മരണവും മുംബൈയിലാണ് . ആരോഗ്യ പ്രവര്‍ത്തകരിലും , പൊലീസുകാരിലും മാധ്യമപ്രവര്‍ത്തകരിലും രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു . വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ 35085 സാമ്പിളുകളും പരിശോധിച്ചു. മുംബൈ നഗരത്തിലെ ചേരി പ്രദേശമായ ധാരാവിയിലും 150 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

advertisement

ഡല്‍ഹി

മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ്.2003 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 45 പേര്‍ മരിച്ചു. മുംബൈ കഴിഞ്ഞാല്‍ രണ്ടായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡൽഹിയിലാണ്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത 63 ശതമാനം രോഗബാധിതരും നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ .

അഹമ്മദാബാദ്

ഗൂജറാത്തില്‍ ഇതുവരെ 1944 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 1248 കേസുകളും തലസ്ഥാനമായ അഹമ്മദാബാദിലാണ്. 38 പേർ മരിച്ചു. ഇന്ന് മാത്രം 144 കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും അധികം കേസുകളും സ്ഥിരീകരിച്ചിരിക്കുന്നത് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തിങ്ങിനിറഞ്ഞ ചേരികളിലാണ് എന്നതും അധികൃതരില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു.നഗരത്തിലെ 16 പൊലീസ് ഉദ്യോഗസ്ഥരിലും കോവിഡ് 19 സ്ഥിരീകരിച്ചു.

advertisement

ഇന്‍ഡോര്‍

രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരമായ ഇന്‍ഡോറിലും കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത 1400 കേസുകളില്‍ 64 ശതമാനം കോവിഡ് ബാധിതരും ഇന്‍ഡോറിലാണ്. 890 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ മരിച്ചു. ഇന്‍ഡോറില്‍ രോഗം സ്ഥിരീകരിച്ച പകുതിയില്‍ അധികം ആളുകള്‍ക്കും മറ്റിടങ്ങളില്‍ നിന്ന് വന്നവരോ യാത്ര ചെയ്തവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

BEST PERFORMING STORIES:ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി

advertisement

[NEWS]Covid 19 | 'കേരളത്തിനൊപ്പമുണ്ടെന്ന് റിലയൻസ്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ നൽകി

[NEWS]ഇൻഫോസിസിലെ ചില ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്പനി

[NEWS]

പൂനെ

മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് 19 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പൂനെ നഗരത്തിലാണ്. മാര്‍ച്ച് 9 ന് ദുബായില്‍ നിന്ന് മടങ്ങി വന്ന ദമ്പതികള്‍ക്കാണ് ആദ്യം നഗരത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നിപ്പോള്‍ 734 പേര്‍ നഗരത്തില്‍ രോഗബാധിതരാണ്. 51 പേര്‍ മരിച്ചു. മുംബൈയിലെ പോലെതന്നെ കടുത്ത നിയന്ത്രണങ്ങള്‍ പൂനെയിലും തുടരുകയാണ്.

advertisement

ജയ്പൂര്‍

രാജസ്ഥാ്‌നില്‍ റിപ്പോര്‍ട്ട് ചെയ്ത് 535 കേസുകളില്‍ നാല്‍പത് ശതമാനവും തലസ്ഥാനമായ ജയ്പൂരിലാണ് . ഇതില്‍ 321 കേസുകളും ജയ്പൂരിലെ രാംഗഞ്ച് മേഖലയിലാണ്. ഒമാനില്‍ നിന്ന് മടങ്ങിയെത്തിയ 45 കാരനില്‍ ആണ് ആദ്യം രോഗം സ്ഥിരികരിച്ചത്. ഈ മേഖല നിലവില്‍ പൂര്‍ണമായും അടച്ചു. വീടുകള്‍ കേറി വിവരങ്ങള്‍ ശേഖരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നീരീക്ഷണത്തിലേക്ക് മാറ്റി.

ഹൈദരാബാദ്

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പെട്ട 805 കേസുകളില്‍ 337 കേസുകളും ഹൈദരാബാദിലാണ്. തെലങ്കാനയില്‍ രോഗം കണ്ടെത്തിയ 221 മേഖലകളില്‍ 139 പ്രദേശങ്ങളും തലസ്ഥാനമായ ഹൈദരാബാദിലാണ് . സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 7 വരെ തുടരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു കഴിഞ്ഞു.

ചെന്നൈ

രാജ്യത്ത തന്നെ കോവീഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1520 പേര്‍ക്കാണ്. ഇതില്‍ 303 കേസുകള്‍ ചെന്നൈ നഗരത്തില്‍ ആണ്.

സൂറത്ത്

തലസ്ഥാനമായ അഹമ്മദാബാദ് കഴിഞ്ഞാല്‍ ഗുജറാത്തിൽ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സൂറത്തിലാണ്. 269 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 10 പേർ മരിച്ചു.

ആഗ്ര

ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത1094 കേസുകളില്‍ 242 കേസുകളും ആഗ്രയിലാണ്. അനുദിനം കേസുകളുടെ എണ്ണം ആഗ്രയിലും വര്‍ധിച്ചുവരികയാണ്‌​.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 50 ശതമാനം കേസുകളും രാജ്യത്തെ 10 നഗരങ്ങളിൽ; മുംബൈയിലും ഡൽഹിയിലും മാത്രമായി 5000ത്തിൽ അധികം കേസുകള്‍
Open in App
Home
Video
Impact Shorts
Web Stories