ഇൻഫോസിസിലെ ചില ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്പനി

Last Updated:

രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഇൻഫോസിസ് ആരംഭിച്ചിട്ടുണ്ട്

ആഗോളതലത്തിൽ തങ്ങളുടെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഇൻഫോസിസ്. ഇവരുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു.
"ആഗോളതലത്തിൽ കുറച്ച് ഇൻഫോസിസ് ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ഇവരുടെ കുടുംബാംഗങ്ങളുമായും കമ്പനി ബന്ധം നിലനിർത്തുന്നുണ്ട്. വിശ്രമം എടുക്കുന്നതിനും എത്രയും പെട്ടെന്ന് രോഗമുക്തി നേടുന്നതിനു കമ്പനി എല്ലാ തരത്തിലുള്ള സഹായവും പിന്തുണയും ഈ ജീവനക്കാർക്ക് നൽകുന്നുണ്ടെന്ന് ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.
You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം‍ [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]
രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഇൻഫോസിസ് ആരംഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എത്ര പേരാണെങ്കിലും അവരെല്ലാം ക്വാറന്റൈൻ ചെയ്യപ്പെടുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
advertisement
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ മികച്ച ഫലമാണ് നൽകിയത്. 93 ശതമാനം ഇൻഫോസിസ് ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രസ്താവനയിൽ കമ്പനി അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇൻഫോസിസിലെ ചില ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്പനി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement