പാട്ന: ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ പതിനാറുകാരനോട് ക്ഷമിച്ച് കോടതി. മാനസിക വൈകല്യമുള്ള അമ്മയ്ക്കും സഹോദരനും ഭക്ഷണത്തിന് വക കണ്ടെത്തുന്നതിന് വേണ്ടിയാണ് കുട്ടി സ്ത്രീയുടെ പഴ്സ് മോഷ്ടിച്ചതെവ്വ് കോടതി കണ്ടെത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ദിവസങ്ങളായി ഇവർ പട്ടിണിയിൽ ആയിരുന്നു. ഭക്ഷണത്തിന് വേറെ മാർഗമൊന്നുമില്ലാത്തതിനാൽ കൗമാരക്കാരൻ ഒരു സ്ത്രീയുടെ പഴ്സ് മോഷ്ടിക്കുകയായിരുന്നു.
അതേസമയം, കുട്ടിക്കും കുടുംബത്തിനും സർക്കാർ സ്കീമിൽ ഉൾപ്പെടുത്തി താമസത്തിനും ഭക്ഷണത്തിനുമുള്ളത് ഉറപ്പുവരുത്താൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പാൾ മജിസ്ട്രേറ്റ് മാനവേന്ദ്ര മിശ്ര ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നാലു മാസത്തിന് ശേഷം ജുവനൈൽ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനും നിർദ്ദേശം നൽകി.
You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]ഇസ്ലാംപുർ പൊലീസ് സ്റ്റേഷന് പരിസരത്തുള്ള മാർക്കറ്റിൽ വെച്ചായിരുന്നു കുട്ടി സ്ത്രീയുടെ പഴ്സ് മോഷ്ടിച്ചത്. ഏപ്രിൽ 17നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. മോഷണം നടന്ന അതേദിവസം തന്നെ മോഷ്ടാവിനെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിധിപ്രസ്താവവും അതേദിവസം നടന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് ഇസ്ലാംപുർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പ്രിയദർശി രാജേഷ് കുട്ടിയുടെ വീട്ടിലെത്തി ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.