ആരോഗ്യപ്രവർത്തകരടക്കം 96 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. മേയ് മാസം 4 മുതലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ തിരിച്ച് എത്തി തുടങ്ങിയത്. അതുവരെ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം 499. ചികിത്സയിലുണ്ടായിരുന്നത് 34 പേർ.
മേയ് 7ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കേരളത്തിലെത്തി. മേയ് 10 മുതലാണ് തിരിച്ചെത്തിയവർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ആദ്യ ആഴ്ചയിൽ രോഗികൾ 25 പേർ മാത്രമായിരുന്നു. രണ്ടാം ആഴ്ചയിൽ രോഗികളുടെ എണ്ണം 118 ആയി ഉയർന്നു. മൂന്നാമത്തെ ആഴ്ച 321ഉം നാലാമത്തെ ആഴ്ച 449ഉം പോസിറ്റീവ് കേസുകളുണ്ടായി. ഇന്നലെ കോവിഡ് ബാധിച്ചത് 82 പേർക്കാണ്.
advertisement
TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
ആകെ രോഗികളിൽ 96 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ 10 ശതമാനമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരുടെ എണ്ണം. 36 ആരോഗ്യപ്രവർത്തകര്‍ക്കും രോഗം പകർന്നു.
രോഗം സ്ഥിരീകരിച്ചവരിൽ 32 പേർക്ക് രോഗം എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവസാന ആഴ്ച പരിശോധനകളുടെ എണ്ണവും കേരളം വർദ്ധിപ്പിച്ചു. ശരാശരി 3000 സാമ്പിളുകൾ എന്ന നിലയിൽ കേരളം പരിശോധന നടത്തുന്നുണ്ട്.