മോഹ്വാ മുഖർജി, മകൻ രോഹിത് എന്നിവരെയാണ് തടഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്സ്പ്രസിൽ ഇരുവരും ഡൽഹിയിൽ നിന്ന് മോഹ്വായുടെ നാടായ കൊൽക്കത്തയിലെത്തിയത്. സ്ത്രീയുടെ ഭർത്താവ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. ഡൽഹിയിൽ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന മകനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ വ്യാപാരം നഷ്ടത്തിലായതോടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന്‍ സംശയനിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]രാജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രഘുദേബ്പുർ-ദക്ബംഗ്ല പ്രദേശത്തുള്ള മോഹ്വായുടെ പിതാവിന്‍റെ വീട്ടിലേക്ക് ഇവർ മടങ്ങിയെത്തിയത്. പക്ഷെ ഇവിടെയെത്തിയപ്പോൾ വീട്ടിലേക്ക് കടത്താതെ നാട്ടുകാർ തടഞ്ഞു. ഡൽഹിയിൽ നിന്ന് വന്നതിനാൽ കോവിഡ് വ്യാപിക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാരുടെ എതിർപ്പ്.
advertisement
ആളുകളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇരുവരും സഹർപുരിലുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടിലേക്ക് പോയി. എന്നാലും ഇവിടെയും പ്രദേശവാസികൾ എതിർപ്പുമായി എത്തുകയായിരുന്നു. രാത്രി കഴിച്ചു കൂട്ടാൻ വേറെ സ്ഥലം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മോഹ്വായും മകനും അടുത്തു തന്നെയുള്ള ബസുദേബ്പുർ അഗുൻഖല്ലി ശ്മശാനത്തിലെ ഒരു മുറിയിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ദഹിപ്പിക്കാനെത്തിക്കുന്ന മൃതദേഹങ്ങൾ മോശം കാലാവസ്ഥ വരുമ്പോൾ സൂക്ഷിക്കുന്ന മുറിയിലായിരുന്നു താമസം, മോഹ്വായുടെ അച്ഛനും സഹോദരനും ഇവർക്കൊപ്പം ഇവിടെത്തന്നെ തങ്ങി.
പിറ്റേന്ന് പുലർച്ചയോടെ സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയതിനാൽ പതിനാല് ദിവസത്തെ ക്വറന്‍റീനിൽ കഴിയാനാണ് ഇരുവരോടും നിർദേശിച്ചിരിക്കുന്നത്.
