HOME /NEWS /Kerala / Gold Smuggling | 'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന്‍ സംശയനിഴലിലെന്ന് കോടിയേരി ബാലക‌ൃഷ്ണൻ

Gold Smuggling | 'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന്‍ സംശയനിഴലിലെന്ന് കോടിയേരി ബാലക‌ൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

വിവാദങ്ങളെ തള്ളിക്കളഞ്ഞ് പാർട്ടിയും സർക്കാരും മുന്നണിയും മുന്നോട്ടു പോകുമെന്നും കോടിയേരി

  • Share this:

    തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംശയനിഴലിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്രബാഗിലാണെന്ന് എന്‍.ഐ.എ പറയുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യസഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

    സ്വപ്നയുടെ വക്കാലത്ത് ഏറ്റത് സംഘപരിവാർ ബന്ധമുള്ള വക്കീലാണ്. രാജ്യദ്രോഹികളെ സംരക്ഷിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സംഘപരിവാർ നേതാവിന് ബന്ധം ഉണ്ട് എന്നത് കണ്ടതുകൊണ്ടാണ് വി മുരളീധരൻ നിലപാട് മാറ്റിയത്. കുറ്റവാളികളുടെ കൂട്ടുകാർ തന്നെയാണ് കേരളത്തിൽ സ്വർണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കുവിളികളും കല‌ാപശ്രമവും നടത്തുന്നത്. ഇതിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണെന്നും കോടിയേരി ആരോപിച്ചു.

    You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]

    കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാർവദേശീയ മാതൃക സൃഷ്ടിച്ച് തിങ്ങിനൽക്കുന്ന സർക്കാരിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എല്ലാ കാണുന്നുണ്ട്. സി.പിഎമ്മിന്റെയും സർക്കാരിന്റെയും  കരുത്ത് ജനവിശ്വാസമാണ്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് പാർട്ടിയും സർക്കാരും മുന്നണിയും മുന്നോട്ടു പോകുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

    First published:

    Tags: Customs, DGP Loknath Behra, Gold smuggling, Ramesh chennithala, Swapna suresh