TRENDING:

Covid 19| ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ്

Last Updated:

അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുരേന്ദ്രൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദഗ്ധ സംഘത്തെ അയക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
advertisement

Also Read-  കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും

ഇതിനിടെ, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തി. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയവിനിമയം നടത്തി.

advertisement

Also Read-  മൂന്ന് ജില്ലകളിൽ രോഗവ്യാപനം കൂടുന്നു; മരണങ്ങളിൽ 95% ഗുരുതര രോഗങ്ങൾ ഉള്ളവരെന്ന് പ്രതിവാര റിപ്പോർട്ട്

കോവിഡ് വ്യാപിക്കാനുള്ള സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ സംസ്ഥാനത്തെത്തും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന സംഘം രോഗവ്യാപനം കൂടിയ ജില്ലകള്‍ സന്ദര്‍ശിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ്
Open in App
Home
Video
Impact Shorts
Web Stories