COVID 19| കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും
- Published by:user_49
Last Updated:
ഏതാനും ദിവസങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍ വളരെ കൂടുതലാണ്
ന്യൂഡല്‍ഹി: കേരളത്തിൽ കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ അയക്കുന്നു. വെള്ളിയാഴ്ച കേന്ദ്ര സംഘം കേരളത്തിലെത്തും. എന്‍സിഡിസിയുടെ (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) ഡയറക്ടര്‍ ഡോ. എസ്.കെ സിംഗാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്.
കേന്ദ്ര നീക്കത്തെ കേരള ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്തു. ഈ നടപടികളില്‍ ആവശ്യമായ സഹായവും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ഏതാനും ദിവസങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍ വളരെ കൂടുതലാണ്.
Also Read എറണാകുളത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു; 15 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ലാ ഭരണകൂടം
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം എങ്ങനെ, ടെസ്റ്റിങ് എങ്ങനെ, പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്റെ ആവശ്യം ഉണ്ടോ, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് കേന്ദ്ര സംഘം എത്തുന്നത്.
advertisement
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം മുന്നിലാണ്. വയനാട്ടിൽ നൂറ് പേരെ പരിശോധിക്കുമ്പോൾ പന്ത്രണ്ട് പേരിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ യഥാക്രമം 11, 12 എന്നിങ്ങനെയാണ്.
Location :
First Published :
January 06, 2021 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും