എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശിപത്രികളും മെഡിക്കല്‍ കോളേജുകളും ബ്ലാക്ക് ഫംഗസ് പരിശോധനയും അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. അതേസമയം രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ ഇതുവരെ 1,500 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ബ്ലാക്ക് ഫംഗസിനെ പബ്ലിക് ഹെല്‍ത്ത് ആക്ടിനു കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു.
advertisement
സ്റ്റിറോയിഡുകള്‍ കോവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ആണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാവനു എന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ തലവേദന, കണ്ണുകള്‍ക്കും ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികള്‍. കോവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗമുള്ളവരിലാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.
പുതിയതായി നിര്‍മ്മിക്കുന്ന ആന്റിഫംഗല്‍ മരുന്ന് വിപണിയിലെത്താന്‍ ഏകദേശം 15 മുതല്‍ 30 ദിവസം വരെയെടുക്കും. രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ആവശ്യം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്ന് സണ്‍ ഫാര്‍മ വാക്താവ് പറഞ്ഞു. ഇതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.