കോവിഡ് പകര്‍ച്ചവ്യാധി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എന്നിവയുടെ പശ്ചത്തലത്തിലാണ് ബോര്‍ഡ് തീരുമാനം. കോവിഡ് വ്യാപനം മൂലം പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കുക. മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതിയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സിബിഎസ്ഇക്ക് കത്ത് നല്‍കിയിരുന്നു.
Also Read-പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.
advertisement
33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.
Also Read-'കോവിഡിൽനിന്ന് ഗ്രാമങ്ങളെ രക്ഷിക്കണം';വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി
പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കര്‍ണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38,603 കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 33,075 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 26,616 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാള്‍- 19,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പ്രതിദിന കണക്കില്‍ രാജ്യത്തെ 52.63 ശതമാനവും മുകളില്‍ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് മാത്രമാണ് 14.65 ശതമാനം കേസുകളും.4,329 പ്രതിദിന മരണ സംഖ്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇന്നലെ മാത്രം 1000 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 476 പേരും മരിച്ചു.