'കോവിഡിൽനിന്ന് ഗ്രാമങ്ങളെ രക്ഷിക്കണം'; വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

Last Updated:

പി‌എം കെയേഴ്സ് ഫണ്ട് വഴി രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി; കോവിഡ് വ്യാപനത്തിൽനിന്ന് ഗ്രാമങ്ങളെ രക്ഷപെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഗ്രാമപ്രദേശങ്ങളിലേക്കുള്ള വാക്സിൻ വിതരണം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥരെ “ഫീൽഡ് കമാൻഡർമാർ” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രാദേശികവത്കൃത മേഖലകൾ, വേഗത്തിലുള്ള പരിശോധന, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ആളുകളുമായി പങ്കുവയ്ക്കൽ എന്നിവ പകർച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള ആയുധങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഈ വൈറസിനെതിരായ പോരാട്ടത്തിൽ, നമ്മുടെ ആയുധങ്ങൾ പ്രാദേശിക നിയന്ത്രണ മേഖല, വേഗത്തിലുള്ള പരിശോധന, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് കൈമാറൽ എന്നിവയാണ്,” ഒൻപത് സംസ്ഥാനങ്ങളിലെ 46 ജില്ലകളിൽ നിന്നുള്ള ജില്ലാ മജിസ്‌ട്രേറ്റുകൾ പങ്കെടുത്ത വെർച്വൽ മീറ്റിംഗിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി പുതുമ കൊണ്ടുവരാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോവിഡ് വാക്സിനുകളുടെ വിതരണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വാക്സിനേഷൻ സംവിധാനം ആരോഗ്യ മന്ത്രാലയം കാര്യക്ഷമമാക്കുന്നു. അടുത്ത 15 ദിവസത്തെ ഷെഡ്യൂൾ മുൻകൂട്ടി സംസ്ഥാനങ്ങൾക്ക് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
പി‌എം കെയേഴ്സ് ഫണ്ട് വഴി രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്ലാന്റുകൾ ഇതിനകം തന്നെ പല ആശുപത്രികളിലും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ കോവിഡ് കേസുകൾ തടയാനുള്ള തന്ത്രം യോഗത്തിൽ പ്രധാനമന്ത്രി ആവർത്തിച്ചു. “കഴിഞ്ഞ തവണ നമ്മൾ കാർഷിക മേഖല അടച്ചിട്ടില്ല. വയലുകളിൽ ഗ്രാമീണർ സാമൂഹിക അകലം പാലിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഗ്രാമങ്ങൾ വിവരങ്ങൾ മനസിലാക്കുകയും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കുകയും ചെയ്യുന്നു. ഇതാണ് ഗ്രാമങ്ങളുടെ കരുത്ത്, ”പ്രധാനമന്ത്രി പറഞ്ഞു.
advertisement
You may also like:പത്മശ്രീ ജേതാവും IMA മുൻ പ്രസിഡന്റുമായ ഡോ. കെകെ അഗർവാൾ കോവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെന്ന വസ്തുത എടുത്തുകാട്ടുന്നതിനിടയിലും ആരും ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി. നിലവിൽ ചില സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓരോ ജീവൻ രക്ഷിക്കാനാണ് നമ്മുടെ പോരാട്ടമെന്ന് കഴിഞ്ഞ ഒരു വർഷത്തിൽ നടന്ന യോഗങ്ങളിൽ ഞാൻ അഭ്യർത്ഥിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
advertisement
രാജ്യത്ത് കോവിഡ് മരണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേർക്കാണ്. 2,52,28,996 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.
33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡിൽനിന്ന് ഗ്രാമങ്ങളെ രക്ഷിക്കണം'; വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement