TRENDING:

വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

Last Updated:

കോവാക്സിൻ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ ഇതുവരെ 10 കോടി പേർ സ്വീകരിച്ചു കഴിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
advertisement

കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസും 17 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 93 ലക്ഷത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 4,208 പേർക്കാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരിൽ വെറും 695 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്.

advertisement

ഓക്സ്ഫേർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് സ്വീകരിച്ചത് 10 കോടി ആളുകളാണ്. ഇതിൽ 17,145 പേർക്ക് മാത്രമാണ് കോവിഡ് ബാധയുണ്ടായത്. 1.5 കോടി ആളുകൾ ഇതിനകം കോവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,014 ആണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമിക്കുന്നത്.

കോവിഡ് വാക്സിൻ സ്വീകരിച്ച 10,000 പേരിൽ 2-4 ആളുകൾക്ക് മാത്രമാണ് കോവിഡ് -19 ബാധിക്കുന്നതെന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറയുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോളും വ്യക്തമാക്കുന്നു.

advertisement

You may also like:കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

വാക്സിനേഷൻ സ്വീകരിച്ച ശേഷം ആളുകൾക്ക് രോഗം പിടിപെടുകയാണെങ്കിലും, അത് ഗുരുതരമാകുന്നില്ലെന്നും കൃത്യമായ വിവരങ്ങൾ ഇതുസംബന്ധിച്ച് ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like:COVID VACCINATION| സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

advertisement

രണ്ട് ഡോസുകളായാണ് കോവിഷീൽഡ്, കോവാക്സിൻ നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് 10 മുതൽ 15 ദിവസത്തിനുള്ളിലാണ് ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നത്. കോവിഷീൽഡിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കോവാക്സിൻ 81 ശതമാനം ഇടക്കാല ഫലപ്രാപ്തി കാണിക്കുന്നതായി മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ വ്യക്തമാകുന്നു.

അതേസമയം, കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. അമേരിക്കൻ വാക്സീനുകൾക്ക് 1500 രൂപ, റഷ്യൻ വാക്സീനുകൾക്ക് 750, ചൈനീസ് വാക്സീനുകൾക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. മെയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാനും പൊതുവിപണിയിൽ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ
Open in App
Home
Video
Impact Shorts
Web Stories