കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

Last Updated:

ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തിൽ സംസ്ഥാനത്തിന്റെ സമീപനമെങ്കിൽ രണ്ടാം തരംഗത്തിൽ ക്രഷ് ദ കർവ് എന്നതാണ് സമീപനം.

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളു‌ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തിൽ സംസ്ഥാനത്തിന്റെ സമീപനമെങ്കിൽ രണ്ടാം തരംഗത്തിൽ ക്രഷ് ദ കർവ് എന്നതാണ് സമീപനം. മാസ്കുകൾ ശരിയായ രീതിയിൽ വയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിൻ കൃത്യമായി നടപ്പാക്കണം.
advertisement
രോഗവ്യപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ ഒഴിവാക്കണം. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാൻ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നു.
advertisement
ഇന്ത്യയിൽ വാക്സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്സീൻ നൽകാൻ സാധിക്കും. വാക്സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. വാക്സീൻ ഉൽപാദനം വർധിപ്പിക്കണമെന്നും മുഖ്യന്ത്രി ആവശ്യപ്പെട്ടു
advertisement
 ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ നിയമന്ത്രണങ്ങൾ നടപ്പിലാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് സ്വകാര്യ മേഖലയിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രാത്രി കര്‍ഫ്യൂ പ്രഖ്യാപനത്തിനു പിന്നാലെയാണ് നടപടികള്‍ ശക്തമാക്കാൻ സർക്കാർ നിർദ്ദേശം.
ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസകള്‍ക്ക് അവധിയാണ്. അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ ദിവസങ്ങളില്‍ നിയന്ത്രണമില്ല.
advertisement
ചെറിയ കടകള്‍ ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാമെന്നും തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ പല ഉത്തരവിറക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. പല ഉത്തരവിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നാണ് നിര്‍ദ്ദേശം. ഉത്തരവുകള്‍ക്ക് സമാന സ്വഭാവമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ട്യൂഷനടക്കം വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രമേ നടത്താവൂ. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സീന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും: മുഖ്യമന്ത്രി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement