TRENDING:

Covid 19 | 'ക്വറന്‍റീനും RT PCR ടെസ്റ്റും നിർബന്ധം'; യുകെയിൽനിന്ന് വരുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

Last Updated:

ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച, അതിവേഗം വ്യാപിക്കുന്ന കൊറോണവൈറസ് കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽനിന്ന് വരുന്ന യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. ക്വറന്‍റീനും ആർടി പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിട്ടുണ്ട്. യുകെയിൽനിന്ന് വരുന്ന യാത്രക്കാർക്കായി സ്ക്രീനിങ്ങ് നടത്താൻ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്ക്കും തുടങ്ങിയിട്ടുണ്ട്.
advertisement

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8 വരെയുള്ള തിയതികളില്‍ വന്നവര്‍ ജില്ലാ സര്‍വെലന്‍സ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഡിസംബര്‍ 23 മുതല്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

യുകെയില്‍ കൊറോണയുടെ പുതിയ സ്ട്രെയ്ന്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നിലവിലുള്ള വൈറസിനേക്കാള്‍ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

advertisement

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. പ്രത്യേക ഐസലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ സ്രവ സാംപിളുകള്‍ ലണ്ടന്‍ വകഭേദമാണോ എന്ന് കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'ക്വറന്‍റീനും RT PCR ടെസ്റ്റും നിർബന്ധം'; യുകെയിൽനിന്ന് വരുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories