ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ യൂണിഫോം ധരിച്ച ഒൻപത് പോലീസ് ഉദ്യോഗസ്ഥർ ഡാൻസ് ചെയ്യുന്നത് കാണാം. എങ്ങനെ മാസ്ക് ധരിക്കണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങിയ കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ഗാനത്തിന്റെ വരികൾ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കണമെന്നും ഈ ഗാനത്തിന്റെ വരികളിലൂടെ പോലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
നിരവധി പേരാണ് കേരള പോലീസിന്റെ ‘പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്. ‘പ്രവർത്തിക്കാം നമുക്കൊരുമിച്ച് പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരളാ പോലീസ് ഒപ്പമുണ്ട്’ എന്നും കേരള പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ വീഡിയോയിൽ അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 9,000 ഷെയറുകളും 15,000 ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.
advertisement
ആദ്യമായിട്ടല്ല കേരള പോലീസ് പുറത്തിറക്കിയ കോവിഡ് ബോധവൽക്കരണ വീഡിയോ വൈറലാവുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ ‘കൈകഴുകുന്ന ഡാൻസ് വീഡിയോ’ വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ കളക്കാത്ത എന്ന ഗാനത്തിനൊത്ത് ആറു പോലീസുകാർ നൃത്തം ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന വിധേന എങ്ങളെ കൈകഴുകാം എന്നും ആളുകളെ ഈ വീഡിയോ വഴി പഠിപ്പിക്കുകയായിരുന്നു പോലീസ്.
കേരള പോലീസ് മീഡിയാ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായ വി. പി. പ്രമോദ് കുമാറാണ് ഈ കോവിഡ് ബോധവൽക്കരണ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഹേമന്ദ് നായർ, ഷീഫിൻ സി. രാജ് എന്നിവരാണ് ദൃശ്യങ്ങൾ പകർത്തിയത്. ആദിത്യ എസ്. നായരും രാജേഷ് ലാൽ വംഷയും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നാഹൂം അബ്രഹാമും നിള ജോസഫുമാണ്.
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. നിലവിൽ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേൽ മരിക്കുന്ന രാജ്യങ്ങിൽ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ രണ്ട് ലക്ഷത്തിന് മുകളിലുള്ളത്.
Keywords: Covid19, kerala police, kerala, kerala police viral video, kukoo kukoo, enjoy enjaamiകോവിഡ്, കേരള പോലീസ്, കൂക്കൂ കുക്കൂ, വൈറൽ വീഡിയോ എൻജോയ് എൻചാമി
