നവംബറോടെ നൂറുപേരിൽ ആദ്യഘട്ട ക്ലിനിക്കൽപരീക്ഷണം തുടങ്ങും. ഇതിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഹോംഗ് കോംഗ് സർവകലാശാല, സിയാമെൻ സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവ ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.
മൂക്കിൽ സ്‌പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്സിന് ആദ്യമായാണ് ചൈനയിലെ നാഷണൽ മെഡിക്കൽ പ്രോഡക്റ്റ്സ് അഡ്മിനിസ്ട്രേഷൻ പരീക്ഷണാനുമതി നൽകുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്തു.
ഈ വാക്സിൻ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസുകളുടെ സ്വാഭാവിക അണുബാധയുടെ പാതയെ ഉത്തേജിപ്പിച്ച് പ്രതിരോധശേഷി ശക്തമാക്കുന്നുവെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് യുവാൻ ക്വോക്-യിംഗ് പറഞ്ഞു. നാസൽ സ്പ്രേ വാക്സിനേഷൻ വാക്സിൻ സ്വീകർത്താക്കൾക്ക് ഇരട്ട സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
കുത്തിവയ്പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, നാസൽ സ്പ്രേ വാക്സിനേഷൻ നൽകുന്നതിനും വൻതോതിൽ ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്നും ബീജിംഗിലെ ഇമ്മ്യൂണോളജിസ്റ്റ് പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മൂന്ന് കോവിഡ് -19 വാക്സിനുകൾക്ക് ചൈന അംഗീകാരം നൽകിയിട്ടുണ്ട്. ചില തിരഞ്ഞെടുത്ത ആഭ്യന്തര കമ്പനികൾ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിനും ചൈന അംഗീകാരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ബാധിച്ച് ലോകത്ത് 904,485 പേർ മരിച്ചു, 27,902,002 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.china approves