TRENDING:

കോവിഡിന്റെ പുതിയ തരംഗം നേരിടാനൊരുങ്ങി ചൈന; ആഴ്ചയിൽ ആറര കോടിയോളം രോഗബാധിതർ ഉണ്ടായേക്കാമെന്ന് സൂചന

Last Updated:

കഴിഞ്ഞ ശൈത്യകാലത്ത് ചൈന കോവിഡ് സീറോ നയം പിൻവലിച്ചപ്പോൾ ജനസംഖ്യയുടെ 85% പേർക്കും രോഗബാധയുണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയിൽ കോവിഡ് -19 അണുബാധ പൂർണമായി നിലച്ചിട്ടില്ല. ഏറിയും കുറഞ്ഞും ഒരു തരംഗമായില്ലെങ്കിൽ പോലും അണുബാധ നിലനിൽക്കുന്നുണ്ട്. എന്നാൽ സമീപകാലത്ത് അണുബാധ വർദ്ധിച്ചതോടെ അത് തടയുന്നതിനുള്ളവാക്‌സിനേഷൻ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ അധികൃതർ നടപടികൾ എടുത്ത് തുടങ്ങി. കേസുകളിലുണ്ടായ ഈ വർദ്ധനവ് ജൂൺ മാസത്തോടെ കൂടുതൽ ഉയരുമെന്നും ആഴ്ചയിൽ 6.5 കോടി ആളുകളെയെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement

കഴിഞ്ഞ വർഷം ചൈന കോവിഡ് സീറോ നയം ഉപേക്ഷിച്ചതിന് ശേഷം അത് വരെ രാജ്യം നേടിയ പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് കോവിഡ് -19 ന്റെ പുതിയ എക്സ്ബിബി വേരിയന്റുകൾക്ക് ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച എക്സ്ബിബി ഒമിക്രോൺ ഉപ വകഭേദങ്ങൾക്കായി രണ്ട് പുതിയ വാക്സിനേഷനുകൾക്ക് (എക്സ്ബിബി. 1.9.1, എക്സ്ബിബി. 1.5, എക്സ്ബിബി. 1.16 എന്നിവയുൾപ്പെടെ) ചൈന പ്രാഥമിക അംഗീകാരം നൽകിയതായി ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് സോങ് നാൻഷനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മൂന്നോ നാലോ പുതിയ വാക്സിനുകൾക്കും ഉടൻ അംഗീകാരം ലഭിച്ചേക്കും.

advertisement

കഴിഞ്ഞ ശൈത്യകാലത്ത് ചൈന കോവിഡ് സീറോ നയം പിൻവലിച്ചപ്പോൾ ജനസംഖ്യയുടെ 85% പേർക്കും രോഗബാധയുണ്ടായിരുന്നു. കർശനമായ നടപടികൾ പിൻവലിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അണുബാധകൾ രേഖപ്പെടുത്തിയത് അപ്പോഴാണ്. അതേസമയം നിലവിലെ തരംഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് ചൈനീസ് അധികൃതർ അവകാശപ്പെടുന്നു. പ്രായമായവരിൽ അപകടസാധ്യത കൂടുതലാണെന്നും അവർ രോഗബാധിതരാകാതിരിക്കാൻ ശക്തമായ വാക്സിനേഷൻ ക്യാപയിനുകൾ നടത്തണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തവണ അണുബാധ ഉണ്ടാകാനിടയുള്ളവരുടെ എണ്ണം കുറവായിരിക്കും. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല മരണങ്ങളും കുറയും. ഇതൊരു ചെറിയ തരംഗമാണെന്ന് കരുതാമെങ്കിൽപോലും, സമൂഹത്തിൽ ആരോഗ്യപരമായ ആഘാതം സൃഷ്ടിക്കാനിടയുണ്ടെന്ന് ഒരു പകർച്ചവ്യാധി വിദഗ്ധനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

advertisement

ബീജിംഗ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. അത് ഇൻഫ്ലുവൻസയെ മറികടന്നു കഴിഞ്ഞു. ആശങ്കകൾക്കിടയിലും ചൈനീസ് വിദഗ്ധർ പറയുന്നത് വീണ്ടും അണുബാധയ്ക്ക് സാധ്യത ഉണ്ടെങ്കിലും മുൻ കാലത്തെപ്പോലെ ആശുപത്രികൾ നിറഞ്ഞ് കവിയുന്ന നിലയിൽ എത്തില്ല എന്നാണ്. ദുർബലരായ വ്യക്തികളോടും മുതിർന്ന പൗരന്മാരോടും മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് മഹാമാരി ആരംഭിച്ചതിനുശേഷം ചൈനയിൽ 99 ദശലക്ഷത്തിലധികം കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ കണക്ക് ഇതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് വിദഗ്ധർ കരുതുന്നു. ചൈനയിൽ 121,144-ലധികം പേർ കോവിഡ് -19 മൂലം മരിച്ചു, ഈ സംഖ്യയും രാജ്യത്തെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ പ്രതിഫലനമല്ലെന്ന് തന്നെയാണ് വിദഗ്ധർ വിശ്വസിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡിന്റെ പുതിയ തരംഗം നേരിടാനൊരുങ്ങി ചൈന; ആഴ്ചയിൽ ആറര കോടിയോളം രോഗബാധിതർ ഉണ്ടായേക്കാമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories